Skip to content

chithrodayamflashnews.com

November 29, 2026 10:55 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കുണ്ടറയിൽ പോലീസുകാരൻ്റെ ‘മാസ്’ ഫോട്ടോഷൂട്ട് വിവാദത്തിൽ; ഡി.ജി.പി.യുടെ ഉത്തരവ് കാറ്റിൽപ്പറത്തി എസ്.ഐ. കിരൺ

കൊല്ലം: ഡ്യൂട്ടിയിലിരിക്കെ യൂണിഫോമിൽ ഫോട്ടോഷൂട്ട് നടത്തി കുണ്ടറ എസ്.ഐ. വിവാദത്തിൽ. സ്റ്റേഷനിൽ എത്തിയ യുവാവിനെ മർദ്ദിക്കാൻ ആഞ്ഞോങ്ങുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡി.ജി.പി.യുടെ കർശന വിലക്ക് നിലനിൽക്കെയാണ് പോലീസ് സ്റ്റേഷനുള്ളിലെ എസ്.ഐ.യുടെ മുറിയിൽ വെച്ച് തന്നെ ഇത്തരമൊരു ഫോട്ടോഷൂട്ട് അരങ്ങേറിയത്.

യൂണിഫോമിൻ്റെ അന്തസ്സിന് നിരക്കാത്ത രീതിയിൽ സോഷ്യൽ മീഡിയാ റീൽസിനും മറ്റും വേണ്ടി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് ഉന്നത ഉദ്യോഗസ്ഥർ വിലക്കിയിട്ടുള്ളതാണ്. എന്നാൽ, നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥൻ തന്നെ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ആക്ഷനുകൾ ക്യാമറയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചത് വലിയ വിമർശനത്തിന് വഴിതെളിച്ചിട്ടുണ്ട്.

സംഭവം നടന്നിട്ടും സ്പെഷ്യൽ ബ്രാഞ്ചും ഉന്നത ഉദ്യോഗസ്ഥരും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവും ശക്തമാണ്. നേരത്തെയും സമാനമായ സംഭവങ്ങളിൽ പോലീസുകാർക്കെതിരെ നടപടിയെടുത്തിട്ടുള്ള സാഹചര്യത്തിൽ, എസ്.ഐ. കിരണിനെതിരെ എന്ത് നടപടിയുണ്ടാകുമെന്നാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6