Skip to content

chithrodayamflashnews.com

July 14, 2026 11:46 pm
Asnap 1409

യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്തെത്തി.

യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്തെത്തി. മലയാള സിനിമയിലെ ‘മാടമ്പി’ ഒടുവിൽ അഴിയെണ്ണുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. പീഡനത്തെ വിനോദോപാധിയാക്കിയ ഇയാൾക്കുള്ള ഈ ശിക്ഷ പണ്ട് ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന മഹാനടനെ തല്ലിയതിന്റെ ശാപമാണോ എന്ന് അദ്ദേഹം ചോദിക്കുന്നു.

‘ആറാം തമ്പുരാൻ’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഒരു ചെറിയ തമാശയുടെ പേരിൽ രഞ്ജിത്ത് ഒടുവിൽ ഉണ്ണികൃഷ്ണനെ കരണത്തടിച്ചിരുന്നുവെന്നും, അത് ആ വയോധികനെ മാനസികമായി തകർത്തുവെന്നും അഷ്റഫ് ഓർമ്മിപ്പിച്ചു. ആ കണ്ണുനീരിന്റെ ഫലമാണ് രഞ്ജിത്ത് ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർമ്മ അത് തിരിച്ചടിച്ചിരിക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6