Skip to content

chithrodayamflashnews.com

July 14, 2026 10:49 pm
Asnap 1409

നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്നുവീണ് ഇലക്ട്രിഷ്യൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു

കൊട്ടിയം : നിർമ്മാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്നുവീണ് ഇലക്ട്രിഷ്യൻ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.

വാഗമൺ സ്വദേശി, അഷ്ടമുടിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ (55) ആണ് മരിച്ചത്. അമ്പിപ്പൊയ്ക സ്വദേശിയും ഇളമ്പള്ളൂരിൽ താമസിക്കുന്ന സലീമിനാണ് പരിക്കേറ്റത്. ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകിട്ട് 4.30ഓടെ കണ്ണനല്ലൂരിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽ ഇലക്ട്രിക്കൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. രാധാകൃഷ്ണനും സലീമും നിന്നിരുന്ന സ്ലാബ് പൊടുന്നനെ തകർന്നുവീഴുകയായിരുന്നു. വീഴ്ചയിൽ രാധാകൃഷ്ണന്റെ തല സിമൻ്റ് കട്ടയിൽ ഇടിച്ച് തൽക്ഷണം മരണം സംഭവിച്ചു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനും തുടർനടപടികൾക്കുമായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊട്ടിയം എസ്.എച്ച്.ഒ അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6