Skip to content

chithrodayamflashnews.com

November 29, 2026 10:29 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സംസ്ഥാനത്ത് ഉഷ്ണതരംഗം രൂക്ഷമാകുന്നു

സംസ്ഥാനത്ത് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു. താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. ഏപ്രില്‍ 19 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ടിന് സമാനമായ സാഹചര്യമായിരിക്കും. പത്തനംതിട്ട മുതല്‍ കാസർഗോഡ് വരെയുള്ള മറ്റ് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയുമാണ് പ്രതീക്ഷിക്കുന്ന ചൂട്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും. മലയോര മേഖലകളിലൊഴികെ ഉയർന്ന ഈർപ്പവും ചൂടും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അതേസമയം, കൊടുംചൂടില്‍ വലയുന്ന കേരളത്തില്‍ വൈദ്യുതി ഉപയോഗം നിയന്ത്രണാതീതമായി ഉയരുകയാണ്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ടായി രേഖപ്പെടുത്തി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് വൈദ്യുതി ആവശ്യം 6000 മെഗാവാട്ട് കടക്കുന്നത്. ഈ മാസം 13-ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടിന്റെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. ഇന്നലത്തെ ആകെ ഉപഭോഗം 112.52 ദശലക്ഷം യൂണിറ്റാണ്. വർധിച്ചു വരുന്ന ആവശ്യം പരിഗണിച്ച്‌ ആഭ്യന്തര ഉല്പാദനം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്‍ഇബി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6