Skip to content

chithrodayamflashnews.com

July 14, 2026 9:51 pm
Asnap 1409

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണി കെട്ടി മറച്ച്; ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ സര്‍ജറി വിഭാഗം

 തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവര്‍ത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താല്‍ക്കാലിക ഐസിയുകള്‍ പ്രവര്‍ത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറല്‍ സര്‍ജറി വിഭാഗം മേധാവി കത്ത് അയച്ചു. ഐസിയു ഉടന്‍ പ്രവര്‍ത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. മാര്‍ച്ച് 17ന് ആയിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. ഇതിനു പിന്നാലെ രോഗികളെ താല്‍ക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഇപ്പോഴും ഈ താല്‍ക്കാലിക ഐസിയുവില്‍ തന്നെയാണ് രോഗികള്‍ തുടരുന്നത്. തുണി കെട്ടി മറച്ചാണ് ഈ ഐസിയു പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് ജനറല്‍ സര്‍ജറി വിഭാഗം മേധാവി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഒരു കത്ത് നല്‍കിയിരിക്കുന്നത്. ഉടന്‍ തന്നെ ഐസിയു പ്രവര്‍ത്തനക്ഷമമാകുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6