Skip to content

chithrodayamflashnews.com

July 14, 2026 9:54 pm
Asnap 1409

സ്കൂൾ അവധിക്കാല ക്ലാസുകളുടെ സമയം പുനഃക്രമീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ മുതൽ ആരംഭിക്കാനിരുന്ന അവധിക്കാല പഠന പിന്തുണ ക്ലാസുകളുടെ സമയത്തിൽ മാറ്റം വരുത്തി. പുതുക്കിയ ക്രമീകരണ പ്രകാരം രാവിലെ 7.30 മുതൽ 10.30 വരെയാകും ക്ലാസുകൾ നടക്കുക. സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിലാണ് 10.30-ന് ശേഷം ക്ലാസുകൾ പാടില്ലെന്ന ബാലാവകാശ കമ്മിഷന്റെ കർശന ഉത്തരവിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര നീക്കം.

നേരത്തെ രാവിലെ 9.30 മുതൽ 11.30 വരെയായിരുന്നു ക്ലാസുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, ക്ലാസുകൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ന് വൈകിട്ടോടെയാണ് സമയമാറ്റം സംബന്ധിച്ച നിർദ്ദേശം അധ്യാപകർക്ക് ലഭിച്ചത്. ഇത് അധ്യാപകർക്കിടയിൽ നേരിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
“പി.ടി.എയുടെ സഹകരണത്തോടെയും പിന്തുണയോടെയുമാണ് സംസ്ഥാനത്ത് ഈ പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നത്.” എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

കടുത്ത വേനൽ ചൂട് കണക്കിലെടുത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ ക്രമീകരണം സഹായിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ക്ലാസുകൾ തുടങ്ങുന്നതിന് തൊട്ടുതലേന്നുള്ള ഈ സമയമാറ്റം രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും വേഗത്തിൽ അറിയിക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6