Skip to content

chithrodayamflashnews.com

November 29, 2026 12:42 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റ്

നാടും നഗരവും പൂരലഹരിയിലേക്ക്…. തൃശൂര്‍ പൂരത്തിന്റെ പങ്കാളികളായ 10 ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറുന്നതോടെ വിശ്വപ്രസിദ്ധമായ പൂരച്ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമാകും.
ഇന്ന് രാവിലെ 11-നും 11.30-നും ഇടയിലാണ് കൊടിയേറ്റം. തുടര്‍ന്ന് നായ്‌ക്കനാലിലും നടുവിലാലിലും നീലയും മഞ്ഞയും കലര്‍ന്ന പൂരപ്പതാകകള്‍ ഉയരും. ഉച്ചയ്‌ക്ക് 3-ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ പൂരം പുറപ്പാട് നടക്കും.

രാവിലെ 11.30-ന് സിംഹമുദ്രയുള്ള കൊടിക്കൂറ ഉയര്‍ത്തും. മണികണ്ഠനാലിലും പാലമരത്തിലും പാറമേക്കാവ് വിഭാഗം പതാകകള്‍ സ്ഥാപിക്കും. പാറമേക്കാവ് കാശിനാഥന്‍ തിടമ്പേറ്റുന്ന എഴുന്നള്ളിപ്പില്‍ 5 ആനകള്‍ അണിനിരക്കും. കണിമംഗലം ശാസ്താവ്, ചെമ്പൂക്കാവ് കാര്‍ത്യായനി തുടങ്ങി 8 ഘടകക്ഷേത്രങ്ങളിലും ഇന്ന് വിവിധ സമയങ്ങളിലായി കൊടിയേറ്റം നടക്കും. കൊടിമരം നിര്‍മിക്കാനുള്ള കവുങ്ങ് ഇന്നലെ രാവിലെ പാട്ടുരായ്‌ക്കലില്‍ നിന്ന് ഘോഷയാത്രയായി ക്ഷേത്രങ്ങളിലെത്തിക്കും. കൊടിയേറ്റത്തിന് പിന്നാലെ വടക്കുന്നാഥന്റെ സന്നിധിയില്‍ ആറാട്ടും തിരിച്ചെഴുന്നള്ളത്തും നടക്കുന്നതോടെ നഗരം പൂരപ്രേമികളുടെ തിരക്കിലമരും.

ഏപ്രില്‍ 24 മുതല്‍ കൗസ്തുഭം ഓഡിറ്റോറിയത്തിലും ക്ഷേത്രം അഗ്രശാലയിലുമായി വര്‍ണ്ണാഭമായ ചമയപ്രദര്‍ശനം ഒരുങ്ങും. 26-ന് പുലര്‍ച്ചെ നടക്കുന്ന പ്രൗഢഗംഭീരമായ വെടിക്കെട്ടോടെ പൂരം അതിന്റെ പാരമ്യത്തിലെത്തും. 27-ന് പകല്‍പൂരം കഴിഞ്ഞ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വര്‍ഷത്തെ വിസ്മയക്കാഴ്ചകള്‍ക്ക് സമാപനമാകും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6