Skip to content

chithrodayamflashnews.com

November 29, 2026 12:41 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

നമ്പർപ്ലേറ്റില്ലാത്ത ബൈക്കിൽ യാത്ര, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ സ്ത്രീകളോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കോഴിക്കോട്  നമ്പർപ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയയാളെ പന്നിയങ്കര പോലീസ് പിടികൂടി. കണ്ണഞ്ചേരി വെള്ളടത്ത് പറമ്പിൽ കൊമ്മേരി സ്വദേശി മാത്തുക്കൽ വീട്ടിൽ നിഹാദ് (20) ആണ് അറസ്റ്റിലായത്. ജനുവരി 30-ന് രാവിലെ പന്നിയങ്കര റെയിൽവേ ട്രാക്കിനടുത്ത് മഹിമ അപ്പാർട്ട്മെന്റിന് സമീപത്തുവെച്ചാണ് സംഭവമുണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

മീഞ്ചന്ത ബൈപ്പാസിൽ കണ്ണഞ്ചേരി റോഡിന് സമീപത്തുവെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

നമ്പർപ്ലേറ്റില്ലാത്ത ബൈക്കിൽ യാത്രചെയ്ത് ആളൊഴിഞ്ഞ സ്ഥലങ്ങളിൽവെച്ച് യുവതികളോട് അപമര്യാദയായി പെരുമാറുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ആരും പരാതിയുമായി വരാത്തതിനാൽ പ്രതിക്കെതിരേ മറ്റുകേസുകൾ രജിസ്റ്റർചെയ്തിട്ടില്ല. ഇയാൾ ഉപയോഗിക്കുന്ന വാഹനം മോഷ്ടിച്ചതാണോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. പന്നിയങ്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഗണേശൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഷൈജു, എസ്.സി.പി.ഒ. പി.കെ. ബിനീഷ്, സി.പി.ഒ.മാരായ ദിനിൽ, പ്രജീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6