അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ ദളിത് സംഘടനകൾ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചു.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലിനിടെ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും, പൊതുജനങ്ങൾ സഹകരിക്കണമെന്നുമാണ് നിതിൻ രാജ് ആക്ഷൻ കൗൺസിൽ അഭ്യർത്ഥിക്കുന്നത്.
സമൂഹത്തിലെ നീതിബോധത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടെയാണ് സമരമെന്നു സംഘാടകർ വ്യക്തമാക്കി. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഈ ഹർത്താൽ സംഘടിപ്പിക്കുന്നത്.
ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ചേർന്നാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്.
രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ആണ് സംഘടനകൾ ഉന്നയിക്കുന്നത്.
No Comment.