Skip to content

chithrodayamflashnews.com

November 28, 2026 5:11 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്‌ഫോടനത്തിന്റെ അന്വേഷണത്തിന് സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ തൃശൂര്‍ ജില്ലയിലെത്തി. അപകടത്തില്‍ ചികിത്സയില്‍ കഴിയുന്നവരെയും മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്‌ഫോടന സ്ഥലവും സന്ദര്‍ശിച്ചു. ജില്ലാ കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, സിറ്റി പോലിസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് എന്നിവരോടൊപ്പം മെഡിക്കല്‍ കോളജിലെത്തിയ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അപകടത്തില്‍ പരിക്കുപറ്റി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഭവാനി, വിഷ്ണു എന്നിവരെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജ് അധികൃതര്‍ ചികിത്സാ ക്രമീകരണങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു.

മെഡിക്കല്‍ കോളേജ് സന്ദര്‍ശനത്തിനു ശേഷം മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകട സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, എ.ഡി.എം ആര്‍. മനോജ് എന്നിവര്‍ അപകടത്തെക്കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും വിശദീകരിച്ചു. തുടര്‍ അന്വേഷണം സര്‍ക്കാര്‍ നിശ്ചയിക്കുന്ന ടേംസ് ഓഫ് റഫറന്‍സിന് അനുസൃതമായി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

അപകട സ്ഥലത്ത് നിന്നും ശരീരാവശിഷ്ടങ്ങള്‍ വേഗത്തില്‍ കണ്ടെത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ചതിനും ജില്ലാ പോലിസും ജില്ലാ ഭരണകൂടവും നടത്തിയ ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6