Skip to content

chithrodayamflashnews.com

May 6, 2026 10:02 pm
Asnap 1409

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട  സിനിമാ താരം സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരപരിക്കുണ്ട്.

ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്.

എതിരെവന്ന ട്രക്കുമായി നടൻ സഞ്ചരിച്ച ഇന്നോവ കാർ കൂട്ടിയിടിക്കുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. ഉടൻ തന്നെ നാട്ടുകാർ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6