കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്‍റെയും അവസാനമല്ലെന്ന് പി ജയരാജൻ.ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്. അത് പാർട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തല്‍ പ്രക്രിയ തുടരേണ്ടതിന്‍റെ ആവശ്യകതയും ഉള്‍പ്പെടും. കമ്യൂണിസ്റ്റുകാർ പാർലമെന്‍ററി വ്യവസ്ഥയില്‍ ഏർപ്പെടുമ്പോള്‍ പലതരം ജീർണതകളും കടന്നുവരും. അത്തരം ജീർണതകള്‍ ചർച്ച ചെയ്ത് തിരുത്താതിരുന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പാർട്ടിയെക്കുറിച്ചുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കും. മൂർത്തമായ അത്തരം പ്രശ്നങ്ങളും പരിശോധിക്കാതെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ടുപോകാനാവില്ല. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തഃസത്ത ഉയർത്തിപ്പിടിച്ചുകൊണ്ട് നമുക്ക് മുന്നോട്ട് പോകണമെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്‍റെയും അവസാനമല്ലെന്ന് പി ജയരാജൻ
No Comment.