തിരുവനന്തപുരം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗം ഇന്ന്. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകള്‍ വാസ്‌നിക്കും തിരുവനന്തപുരത്ത് എത്തി. രാവിലെ 10.30ന് കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുന്നത്.
മുതിര്‍ന്ന നേതാക്കളുടെയും മുന്നണി കക്ഷികളുടെയും അഭിപ്രായം എഐസിസി നിരീക്ഷകര്‍ കേള്‍ക്കും. വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്.
അമ്പതോളം എംഎല്‍എമാരുടെ പിന്തുണ കെ സി വേണുഗോപാലിനുണ്ടെന്നാണ് വിവരം. എന്നാല്‍ സീനിയോറിറ്റിയാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമാക്കേണ്ടെന്ന് ചെന്നിത്തല പറയുന്നു. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഒറ്റക്കെട്ടായി നയിച്ച വി ഡി സതീശനാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനെന്ന് മറ്റൊരു പക്ഷം.
No Comment.