Skip to content

chithrodayamflashnews.com

November 29, 2026 5:15 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

യൂണിടാക് കോഴക്കേസില്‍ ഒന്നാം പ്രതി സന്തോഷ് ഈപ്പന് ജാമ്യം

2023 | മാർച്ച്‌ 28|ചൊവ്വ |

റിപ്പോർട്ടർ. സൗമ്യ

യൂണിടാക് കോഴക്കേസില്‍ ഒന്നാം പ്രതി സന്തോഷ് ഈപ്പന് ജാമ്യം. കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിനു പുറമെ തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യം, സംസ്ഥാനം വിടരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് ഉപാധികള്‍.

ഇഡി കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സന്തോഷ് ഈപ്പനെ കോടതിയില്‍ ഹാജരാക്കവെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാതിരുന്ന ഇ ഡി സന്തോഷ് ഈപ്പന്‍ അന്വേഷണവുമായി സഹതരിക്കുന്നുണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.ഈ വാദം കണക്കിലെടുത്ത് കോടതി സന്തോഷ് ഈപ്പന് ജാമ്യം അനുവദിക്കുകയായിരുന്നു.ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം,കോടതി അനുമതിയില്ലാതെ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളും ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.

വടക്കാഞ്ചേരി ഭവന നിര്‍മ്മാണ പദ്ധതിയുടെ കരാര്‍ യൂണിടാക് കമ്പനിക്ക് ലഭിക്കാനായി കമ്പനി എം ഡി സന്തോഷ് ഈപ്പന്‍ യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും കോഴനല്‍കിയെന്നാണ് ഇ ഡി കേസ്. യു എ ഇ റെഡ് ക്രസന്റില്‍ നിന്ന് ലഭിച്ച 19 കോടി രൂപയില്‍ നാലരക്കോടി രൂപ കോഴനല്‍കിയെന്നതാണ് പ്രധാന ആരോപണം.കേസില്‍ ശിവശങ്കറിനെയാണ് ഇ ഡി ആദ്യം അറസ്റ്റ് ചെയ്തത്.ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് പി എം എല്‍ എ കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ശിവശങ്കര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6