Skip to content

chithrodayamflashnews.com

November 29, 2026 12:14 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വേങ്ങര പറപ്പൂരിൽ വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച കള്ളൻ പിടിയിൽ;

വേങ്ങര പറപ്പൂരിൽ തനിച്ചു താമസിക്കുന്ന വീട്ടമ്മയെ പുതപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും രണ്ടര പവന്റെ സ്വർണ്ണമാല കവരുകയും ചെയ്ത കേസിൽ വീട്ടമ്മയുടെ അടുത്ത ബന്ധു അറസ്റ്റിൽ. പറപ്പൂർ ഒന്നാം വാർഡ് ഇല്ലിപ്പുലാക്കൽ ലക്ഷം വീട് കോളനി സ്വദേശി ചീരക്കുഴിയിൽ ശ്രീരാഗി (36) നെയാണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിന് ഇരയായ ചീരക്കുഴിയിൽ വിലാസിനിയുടെ (61) ഭർത്താവിന്റെ സഹോദരപുത്രനാണ് പിടിയിലായ ശ്രീരാഗ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

മകൻ വീട്ടിലില്ലാത്ത സമയത്ത് വിലാസിനി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി, അടുക്കള വാതിലിന്റെ കുറ്റി തകർത്ത് അകത്തുകയറുകയായിരുന്നു. ശബ്ദം കേട്ടുണർന്ന വിലാസിനി ഒച്ചവെച്ചെങ്കിലും ഇരുട്ടായതിനാൽ അക്രമിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് പ്രതി വിലാസിനിയുടെ പുതപ്പ് എടുത്ത് കഴുത്തിൽ ചുറ്റിമുറുക്കുകയും രണ്ടര പവന്റെ മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. എന്നാൽ വിലാസിനി സമയോചിതമായി കൈകൾ കഴുത്തിന് കുറുകെ വെച്ചതിനാൽ ശ്വാസംമുട്ടി മരണം സംഭവിക്കാതെ രക്ഷപ്പെട്ടു.

മൽപ്പിടിത്തത്തിനിടെ വിലാസിനി പ്രതിയുടെ വിരലിൽ ആഞ്ഞു കടിച്ചതാണ് ഈ കേസിൽ നിർണ്ണായക വഴിത്തിരിവായത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ ശ്രീരാഗിന്റെ വിരലിലെ ആഴത്തിലുള്ള പരുക്ക് ശ്രദ്ധയിൽപ്പെട്ട സഹോദരി ഇതിനെക്കുറിച്ച് ചോദ്യം ചെയ്യുകയായിരുന്നു.

തുടർന്ന് സംശയം തോന്നിയ സഹോദരി തന്നെ വേങ്ങര പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സ്വന്തം വലിയമ്മയെ ആക്രമിച്ച വിവരം പ്രതി സമ്മതിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6