Skip to content

chithrodayamflashnews.com

Asnap 1409

കോഴിക്കോട്ട് കാറിനു തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ്

കോഴിക്കോട് കാറിനു തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ്. ചെറുവണ്ണൂർ കക്കറമുക്ക് എന്ന സ്ഥലത്ത് വച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ചെറുവണ്ണൂർ പുത്തൻ ചാലിൽ രജിൻ ലാലിന്റെ ഭാര്യ സോന പൊള്ളലേറ്റ് മരിച്ചത്. ഏഴുമാസം ഗർഭിണിയായിരുന്നു സോന.

ഗുരുതര പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്.
കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താൻ ഇതുവരെ ആയില്ല. ഷോർട്ട് സർക്യൂട്ട് അല്ലെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ വ്യക്തമാക്കിയിട്ടുണ്ട്. വയറിങ്ങിന് തകരാർ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോർച്ച ഇല്ലെന്നുമാണ് കണ്ടെത്തൽ. കാറിന്റെ പിറകിൽ നിന്നാണ് തീ പടർന്നത്. കാരണം കണ്ടെത്താൻ പരിശോധന തുടരും. ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുന്നു.

2016 മോഡൽ, പെട്രോൾ കാറിന്റെ പിൻവശത്തു നിന്നാണ് തീ ഉയർന്നത്. ശബ്ദവും ഉണ്ടായിരുന്നു. മുൻവശത്തേക്ക് തീ കാര്യമായി പടർന്നിട്ടില്ല. പെട്രോൾ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് പ്രശ്നങ്ങളോ ആയിരിക്കാം അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6