
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): തൊഴിൽ രംഗത്ത് മികച്ച വിജയങ്ങൾ കൊയ്യാൻ സാധിക്കുന്ന ദിനമാണിത്. സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാകുകയും പുതിയ ആഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യും. സർക്കാർ തലത്തിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കോ ലൈസൻസുകൾക്കോ അപേക്ഷിച്ചവർക്ക് അനുകൂലമായ ഉത്തരവുകൾ ലഭിക്കാൻ യോഗമുണ്ട്.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): തൊഴിൽപരമായി ദീർഘനാളായി നേരിട്ടിരുന്ന തടസ്സങ്ങൾ മാറി അർഹതപ്പെട്ട നല്ലൊരു ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അപ്രതീക്ഷിതമായ സഹായ സഹകരണങ്ങൾ ഉണ്ടാകും. മൈഗ്രേൻ അല്ലെങ്കിൽ ശിരോരോഗങ്ങൾ ഉള്ളവർ ആരോഗ്യകാര്യത്തിൽ അല്പം ജാഗ്രത പുലർത്തുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ധനപരമായ കാര്യങ്ങളിൽ വലിയ പുരോഗതിയും കാര്യപ്രാപ്തിയും ഉണ്ടാകുന്ന ദിവസമാണ്. വിശിഷ്ട ഭോജനത്തിനുള്ള അവസരവും പുതിയ ആഭരണങ്ങളുടെ വർദ്ധനവും പ്രതീക്ഷിക്കാം. അവിവാഹിതരുടെ വിവാഹകാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും. സമൂഹത്തിലെ ഉന്നത വ്യക്തികളെ പരിചയപ്പെടാനും അവരിൽ നിന്നും സമ്മാനങ്ങൾ ലഭിക്കാനും യോഗമുണ്ട്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ചെയ്യുന്ന ജോലികളിൽ അപ്രതീക്ഷിതമായ തടസ്സങ്ങളോ കാലതാമസമോ നേരിടാൻ സാധ്യതയുണ്ട്. ഉറക്കക്കുറവോ അനാവശ്യമായ ഉത്കണ്ഠകളോ മനസ്സിനെ അലട്ടിയേക്കാം. രക്തസമ്മർദ്ദമോ ഉദരസംബന്ധമായ അസുഖങ്ങളോ ഉള്ളവർ കൃത്യസമയത്ത് മരുന്നുകൾ കഴിക്കാനും ആരോഗ്യകാര്യത്തിൽ ഒട്ടും അശ്രദ്ധ കാണിക്കാതിരിക്കാനും ശ്രദ്ധിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വിവാഹാലോചനകളിൽ അനുകൂലമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാവുന്ന ശുഭദിനമാണിത്. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്നേഹപൂർണ്ണമായ സഹകരണം ലഭിക്കും. വിശ്വസ്തരായ പുതിയ സുഹൃത്തുക്കളെ ലഭിക്കാനും അത് വഴി സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ബിസിനസ്സ് രംഗത്ത് ശ്രദ്ധേയമായ പുരോഗതിയും വളർച്ചയും ദൃശ്യമാകും. നിങ്ങളുടെ വ്യക്തവും സുതാര്യവുമായ അവതരണ ശൈലി മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാൻ സഹായിക്കും. ശത്രുക്കളുടെ അപവാദ പ്രചാരണങ്ങൾ ഫലിക്കാതെ പോവുകയും നിങ്ങളുടെ സൽപ്പേര് വർദ്ധിക്കുകയും ചെയ്യും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): അമിതമായ ആത്മവിശ്വാസം ചിലപ്പോൾ തീരുമാനങ്ങളിൽ തെറ്റുകൾ വരുത്തിവെക്കാൻ സാധ്യതയുള്ളതിനാൽ പക്വതയോടെ പെരുമാറുക. ആമാശയ സംബന്ധമായ അസ്വസ്ഥതകൾ വരാൻ ഇടയുള്ളതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക. പങ്കാളിയുമായി ആശയവിനിമയം നടത്തുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ സംയമനം പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബാംഗങ്ങൾക്കിടയിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ശാന്തത പാലിച്ചില്ലെങ്കിൽ അത് അനാവശ്യമായ തർക്കങ്ങളിലേക്കോ അകൽച്ചയിലേക്കോ നയിച്ചേക്കാം. സഹോദരങ്ങളുമായുള്ള ഇടപാടുകളിൽ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് സമാധാനം നിലനിർത്താൻ സഹായിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ബന്ധുക്കൾ ഒത്തുചേരുന്നതിലൂടെ കുടുംബത്തിൽ സന്തോഷം നിറയും. വിശിഷ്ട ഭോജനത്തിനുള്ള അവസരവും സാമ്പത്തിക ലാഭവും പ്രതീക്ഷിക്കാം. പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിവാഹകാര്യത്തിൽ അനുകൂലമായ തീരുമാനങ്ങളെടുക്കാൻ കുടുംബാംഗങ്ങളുടെ പൂർണ്ണമായ പിന്തുണയും സമ്മതവും ലഭിക്കാൻ യോഗമുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ വലിയ താൽപ്പര്യവും മികച്ച പുരോഗതിയും കൈവരിക്കാൻ സാധിക്കും. ആരോഗ്യസ്ഥിതി തൃപ്തികരമായിരിക്കും. പ്രതിരോധ മേഖലയിലോ, പോലീസ്, പട്ടാളം അല്ലെങ്കിൽ സാഹസിക ജോലികളിലോ ഏർപ്പെട്ടിരിക്കുന്നവർക്ക് പുതിയ സ്ഥാനമാനങ്ങളും കീർത്തിയും ലഭിക്കുന്ന സുപ്രധാന ദിനമാണിത്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ശത്രുക്കളുടെ നീക്കങ്ങളെയും മത്സരങ്ങളെയും കരുതിയിരിക്കേണ്ട ദിവസമാണ്. നിയമപരമായ കാര്യങ്ങളിലോ കോടതി ഇടപാടുകളിലോ തീരുമാനങ്ങൾ എടുക്കുമ്പോൾ വിദഗ്ദ്ധരുടെ ഉപദേശം തേടുന്നത് നന്നായിരിക്കും. ആരോഗ്യകാര്യങ്ങളിൽ അല്പം കൂടുതൽ ശ്രദ്ധയും കരുതലും നൽകുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സാമ്പത്തിക ഇടപാടുകളിലോ പുതിയ ലോണുകൾ എടുക്കുമ്പോഴോ കൃത്യമായ രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രം ഒപ്പുവെക്കുക; വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

No Comment.