
മേടം രാശി(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കർമ്മരംഗത്ത് മികച്ച വിജയങ്ങൾ കൊയ്യാൻ സാധിക്കുന്ന ദിനമാണിത്. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും നിലനിൽക്കും. ദീർഘകാല രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കും. നിയമപരമായ തർക്കങ്ങളിൽ അനുകൂലമായ വിധി പ്രതീക്ഷിക്കാം; സാമ്പത്തികമായി ഉന്നത നിലയിലെത്താനും കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാനും യോഗമുണ്ട്.
ഇടവം രാശി(കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): അമിതമായ ആത്മവിശ്വാസം ചിലപ്പോൾ തീരുമാനങ്ങളിൽ തെറ്റുകൾ വരുത്തിവെക്കാൻ സാധ്യതയുള്ളതിനാൽ പക്വതയോടെ പെരുമാറുക. ആമാശയ സംബന്ധമായ അസ്വസ്ഥതകൾ വരാൻ ഇടയുള്ളതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക. പങ്കാളിയുമായി ആശയവിനിമയം നടത്തുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ സംയമനം പാലിക്കുക. ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ വേണം.
മിഥുനം രാശി(മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):കൂട്ടുകെട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക; മോശം സൗഹൃദങ്ങൾ ദുഷ്പേരുകൾക്കോ ധനനഷ്ടത്തിനോ കാരണമായേക്കാം. രോഗാരിഷ്ടതകൾ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകളിലും തൊഴിലിലും അതീവ ശ്രദ്ധ ആവശ്യമാണ്.
കർക്കിടകം രാശി(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): സമൂഹത്തിൽ മാന്യതയും പ്രശസ്തിയും വർദ്ധിക്കുന്നതോടൊപ്പം അർഹമായ പുരസ്കാരങ്ങളോ പാരിതോഷികങ്ങളോ ലഭിക്കാൻ യോഗമുള്ള ദിവസമാണിത്. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത് വഴി ഗുണാനുഭവങ്ങൾ ഉണ്ടാകും. വിശിഷ്ട ഭോജനത്തിന് അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികച്ച നിലവാരം പുലർത്താൻ സാധിക്കും.
ചിങ്ങം രാശി(മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കാര്യതടസ്സങ്ങൾ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. അനാവശ്യമായ ആശങ്കകളോ ഉറക്കക്കുറവോ അലട്ടാൻ സാധ്യതയുണ്ട്. രക്തസമ്മർദ്ദമോ ഉദരസംബന്ധമായ അസുഖങ്ങളോ ഉള്ളവർ ആരോഗ്യകാര്യത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; കൃത്യസമയത്ത് മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കുക.
കന്നി രാശി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കുന്ന ശുഭദിനമാണിത്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അനുകൂലമായ സഹകരണമുണ്ടാകും. ധനനേട്ടവും തൊഴിൽ വിജയവും നിങ്ങളെ തേടിയെത്തും. കുടുംബത്തിലെ വിശേഷപ്പെട്ട മംഗളകർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കാൻ അവസരം ലഭിക്കും.
തുലാം രാശി(ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): മാനസികമായും തൊഴിൽപരമായും ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കാർഷിക മേഖലയിലോ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സിലോ ഉള്ളവർ ഇന്ന് അല്പം ജാഗ്രത പാലിക്കുക; നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. ബന്ധുക്കളുമായി ഇടപഴകുമ്പോൾ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
വൃശ്ചികം രാശി(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഭാഗ്യദേവത തുണയ്ക്കുന്ന ദിവസമാണിത്. ലോട്ടറിയിലോ നറുക്കെടുപ്പുകളിലോ വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. വളരെ കാലമായി കാണാതിരുന്ന ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഔദ്യോഗിക രംഗത്ത് സ്ഥാനപ്രാപ്തി, തൊഴിൽ വിജയം, സമാധാനപരമായ നിദ്ര എന്നിവ ലഭിക്കും.
ധനു രാശി(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ബിസിനസ്സിൽ ശ്രദ്ധേയമായ പുരോഗതിയും വളർച്ചയും ദൃശ്യമാകും. പുതിയ മികച്ച അവസരങ്ങൾ നിങ്ങളെ തേടിയെത്തും. കുടുംബത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കാൻ യോഗമുണ്ട്. സാമ്പത്തിക ലാഭം ഉണ്ടാകുന്നതിലൂടെ മനസ്സിന് സംതൃപ്തി അനുഭവപ്പെടും.
മകരം രാശി(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് പങ്കാളിയുമായി തർക്കങ്ങളിൽ ഏർപ്പെടാതെ സംയമനം പാലിക്കാൻ ശ്രദ്ധിക്കുക; അല്ലാത്തപക്ഷം മനഃസമാധാനം നഷ്ടപ്പെട്ടേക്കാം. സാമ്പത്തിക ഇടപാടുകളിലും ലോൺ സംബന്ധമായ കാര്യങ്ങളിലും കൃത്യത പുലർത്തുക. ശത്രുദോഷം വരാതെ നോക്കണം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ ക്ഷമയും സംയമനവും പാലിക്കുക, അല്ലാത്തപക്ഷം അനാവശ്യമായ കലഹങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിൽ തടസ്സങ്ങളോ സാമ്പത്തിക ക്ലേശങ്ങളോ അനുഭവപ്പെട്ടേക്കാം. ആരോഗ്യപരമായ കാര്യങ്ങളിൽ ഇന്ന് ഒട്ടും അശ്രദ്ധ കാണിക്കരുത്.
മീനം രാശി(പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): സ്ഥാനക്കയറ്റമോ പുതിയ പദവികളോ ലഭിക്കാൻ അനുകൂലമായ സാഹചര്യമുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭക്ഷണ സുഖവും ഭാഗ്യാനുഭവങ്ങളും നിങ്ങളെ തേടിയെത്തും. വിശ്വസ്തരായ നല്ല സുഹൃത്തുക്കളുടെ പിന്തുണയുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച പുരസ്കാരങ്ങൾ ലഭിക്കാൻ യോഗമുള്ള ദിവസമാണിത്.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

No Comment.