
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ദാമ്പത്യ ജീവിതത്തിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കുന്ന അനുകൂല ദിനമാണിത്. ഏറെക്കാലമായി മനസ്സിൽ ആഗ്രഹിച്ചിരുന്ന പുതിയ വീടോ വാഹനമോ സ്വന്തമാക്കാനുള്ള വഴി തെളിയും. തൊഴിൽ രംഗത്ത് മികച്ച വിജയവും സാമ്പത്തിക നേട്ടവും ഈ രാശിക്കാരെ തേടിയെത്തും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): വാതം, കഫം, പിത്തം തുടങ്ങിയ മുൻകാല അസ്വസ്ഥതകൾ ഉള്ളവർ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പുലർത്തുക. കൃത്യസമയത്ത് ആഹാരം കഴിക്കാനും ലളിതമായ ഭക്ഷണരീതി പിന്തുടരാനും ശ്രദ്ധിക്കണം; അല്ലാത്തപക്ഷം ദഹനവ്യവസ്ഥയെ ബാധിക്കാനും ശാരീരിക ക്ലേശങ്ങൾ കൂടാനും സാധ്യതയുണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): സാമ്പത്തികമായി വരവും ചെലവും തുല്യമായി പോകുന്ന ദിവസമായിരിക്കും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അല്പം മന്ദതയോ ചെറിയ നഷ്ടങ്ങളോ നേരിട്ടേക്കാം. വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക; യാത്രകളിൽ ജാഗ്രത ആവശ്യമാണ്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ദീർഘനാളായി ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിൽ കഴിഞ്ഞിരുന്നവർക്ക് മികച്ച ആരോഗ്യപുരോഗതിയും ഉന്മേഷവും കൈവരും. സനസ്സിൽ സന്തോഷം നൽകുന്ന പുതിയ സുഹൃദ്ബന്ധങ്ങളോ സ്നേഹബന്ധങ്ങളോ ഉടലെടുക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിച്ചേക്കാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ചെറിയ തോതിലുള്ള അലസതയോ ശാരീരിക ക്ഷീണമോ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വ്യക്തിബന്ധങ്ങളിലും സാമൂഹിക ഇടപെടലുകളിലും വിവേകവും പക്വതയും പുലർത്തേണ്ടത് അത്യാവശ്യമാണ്; അനാവശ്യമായ തർക്കങ്ങൾ ധനനഷ്ടത്തിനോ അപവാദങ്ങൾക്കോ കാരണമാകാതെ നോക്കണം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കല, സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അംഗീകാരങ്ങളും പ്രശസ്തിയും തേടിയെത്തും. പുതിയ ഭൂമിയോ വിലപിടിപ്പുള്ള അലങ്കാര വസ്തുക്കളോ സ്വന്തമാക്കാൻ സാധിക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കളുമായി പിണക്കങ്ങൾ മാറി രമ്യതയിലാകാനും കുടുംബ ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാനും സാധിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സാമൂഹിക ഇടപെടലുകളിലും സാമ്പത്തിക ഇടപാടുകളിലും വിവേകപൂർണ്ണമായ അകലം പാലിക്കുന്നത് നന്നായിരിക്കും; അല്ലാത്തപക്ഷം അനാവശ്യ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ശ്വാസകോശ സംബന്ധമായോ കാൽമുട്ട് സംബന്ധമായോ ഉള്ള അസ്വസ്ഥതകൾ ഉള്ളവർ ആരോഗ്യകാര്യത്തിൽ പ്രത്യേക കരുതൽ എടുക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബത്തിൽ ഐശ്വര്യവും സമാധാനവും പുരോഗതിയും നിറയുന്ന സുപ്രധാന ദിനമാണിത്. കുടുംബാംഗങ്ങളിൽ നിന്നും പ്രിയപ്പെട്ട ബന്ധുക്കളിൽ നിന്നും പൂർണ്ണമായ സഹായസഹകരണങ്ങൾ ലഭിക്കും. നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരാൽ പ്രശംസിക്കപ്പെടാനും ആദരിക്കപ്പെടാനും യോഗമുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): പ്രതിരോധ മേഖല, പോലീസ്, ഫയർഫോഴ്സ് അല്ലെങ്കിൽ സാഹസിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗികമായി സ്ഥാനക്കയറ്റമോ മികച്ച അംഗീകാരങ്ങളോ ലഭിക്കും. പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ അല്ലെങ്കിൽ വിലപിടിപ്പുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കാൻ അനുകൂലമായ സമയമാണ്.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ഉദരസംബന്ധമായോ ശ്വാസകോശസംബന്ധമായോ ഉള്ള ചെറിയ അസ്വസ്ഥതകൾ പോലും അവഗണിക്കാതെ ആരോഗ്യത്തിൽ ശ്രദ്ധിക്കുക. മാതാപിതാക്കളുടെയോ മക്കളുടെയോ ആരോഗ്യകാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധയും കരുതലും നൽകേണ്ടി വന്നേക്കാം; ആവശ്യമെങ്കിൽ വൈദ്യസഹായം തേടുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): മനസ്സിൽ അനാവശ്യമായ ഭയങ്ങളോ ചിന്തകളോ ഉണ്ടാകാതെ ആത്മവിശ്വാസം നിലനിർത്താൻ ശ്രമിക്കുക. സാമ്പത്തിക ക്രയവിക്രയങ്ങളിലും പുതിയ ഇടപാടുകളിലും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്; കൃത്യമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രം പണമിടപാടുകൾ നടത്തുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കുടുംബത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കാനും സന്തോഷ അന്തരീക്ഷം നിലനിൽക്കാനും അനുകൂലമായ സാഹചര്യമൊരുങ്ങും. ഔദ്യോഗിക രംഗത്ത് സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ തേടിയെത്തും. വിശിഷ്ട ഭോജനത്തിന് അവസരമുണ്ടാകും; ശുഭവാർത്തകൾ പ്രതീക്ഷിക്കാം.
തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

No Comment.