Skip to content

chithrodayamflashnews.com

Asnap 1409

റഹീമിന് ജ്വല്ലറിയില്‍ ജോലി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍_

കോഴിക്കോട്: സൗദി ജയിലില്‍ നിന്നും മോചിതനായ അബ്ദുല്‍ റഹീമിന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി ബോബി ചെമ്മണ്ണൂര്‍. 20 വര്‍ഷത്തിന് ശേഷം ഇന്ന് രാവിലെയാണ് അബ്ദുല്‍ റഹീം ജന്മനാട്ടിലെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ റഹീമിന് നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. റഹീമിനെ സ്വീകരിക്കാന്‍ ബോബി ചെമ്മണ്ണൂരും വിമാനത്താവളത്തിലെത്തിയിരുന്നു.

സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്ന റഹീമിന്റെ മോചനത്തിനായി ദിയാധനം ശേഖരിക്കുന്നതില്‍ ബോബി ചെമ്മണ്ണൂര്‍ ഉള്‍പ്പെടെ നിരവധി പേരാണ് മുന്നിട്ടിറങ്ങിയത്. ഒരു കോടി രൂപ നേരിട്ട് നല്‍കിയതോടൊപ്പം വലിയ ക്യാംപെയ്‌നും അദ്ദേഹം നടത്തിയിരുന്നു.

കേരള ജനതയുടെ ഐക്യവും മനുഷ്യസ്‌നേഹവും കൊണ്ടാണ് അബ്ദുല്‍ റഹീമിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ജാതി-മത ഭേദമന്യേ എല്ലാവരും കൈകോര്‍ത്തത് ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഒരു മനുഷ്യനെ രക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടായി നിന്നത് ലോകം കണ്ട വലിയ മനുഷ്യസ്‌നേഹത്തിന്റെ ഉദാഹരണമാണ്” — ബോബി ചെമ്മണ്ണൂര്‍.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6