Skip to content

chithrodayamflashnews.com

November 29, 2026 11:54 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പിലാത്തറയിൽസ്വർണ വ്യാപാരിയും കുടുംബവും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 25 ഗ്രാം സ്വർണവും കാറും തട്ടിയെടുത്ത പരാതിയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

പരിയാരം : പിലാത്തറയിൽസ്വർണ വ്യാപാരിയും കുടുംബവും സുഹൃത്തും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി 25 ഗ്രാം സ്വർണവും കാറും തട്ടിയെടുത്ത പരാതിയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ രണ്ട് ഇന്നോവ കാറുകളിലെത്തിയ കണ്ടാലറിയാവുന്ന പേർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചിന് പയ്യന്നൂർ സർവീസ് റോഡിൽ വെച്ചാണ് സംഭവം. മഹാരാഷ്‌ട്ര വിറ്റ സാംഗ്ളി സ്വദേശി കുമാർ ജലന്ധർ നിഗമും കുടുംബവും സഞ്ചരിച്ച കെ.എൽ 58 എ എൻ 2059 കാറാണ് തട്ടിക്കൊണ്ടുപോയത്. സ്വർണ വ്യാപാരിയായ കുമാർ ജലന്ധർ നിഗം സാംഗ്ളിയിൽ നിന്നും ഓടിച്ചു വന്ന കാർ ആറംഗ സംഘം തടഞ്ഞുനിർത്തി ഡോർ ഗ്ലാസ് തകർത്ത് ഭാര്യയേയും മക്കളെയും കൂടെയുണ്ടായിരുന്നവരെയും പുറത്തിറക്കുകയും ഭാര്യയുടെ 25 ഗ്രാം തൂക്കം വരുന്ന നക്ലേസും കാറുമായി കടന്നു കളയുകയുമായിരുന്നു.. ഈ കാർ പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് സാധനങ്ങൾ പുറത്തെടുത്തിട്ട് ഉപേക്ഷിക്കുകയായിരുന്നു. കാറിൽ സ്വർണം ഉണ്ടെന്ന നിഗമനത്തിലാണ് കാർ കടത്തിക്കൊണ്ടുപോയി പരിശോധിച്ചതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച്ചരാവിലെ പ്രഭാത സവാരി നടത്തുന്നവരാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട് പോലീസിൽ അറിയിച്ചത്. തലശേരിയിൽ ഉൾപ്പെടെ സ്വർണ വ്യാപാരം നടത്തുന്ന കുമാർ ജലന്ധർ സംഭവം നടന്ന ഉടനെ കുടുംബവുമായി തലശേരിയിലേക്ക് പോവുകയും അക്രമം നടന്ന വിവരം തലശേരി പോലീസിൽ അറിയിക്കുകയും ചെയ്തു. പോലീസിൻ്റെ നിർദ്ദേശപ്രകാരം പരിയാരം പോലീസിൽ ഹാജരായി മൊഴി നൽകിയത് പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6