Skip to content

chithrodayamflashnews.com

June 6, 2026 5:12 am
Asnap 1409

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍ അവതരിപ്പിച്ചു. നടപടികളില്‍ വീഴ്ചയെന്ന് ആരോപിച്ച് പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മില്‍ വാക്പോരുണ്ടായി. ധനവകുപ്പിനെ മാറ്റിനിര്‍ത്തി തയാറാക്കിയ ധവളപത്രം രാഷ്ട്രീയ രേഖയെന്ന് പിണറായി വിജയന്‍ ആരോപിച്ചു. ധവളപത്രം പുറത്തുവച്ചത് സ്പീക്കറുടെ അനുവാദത്തോടെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് കക്ഷികളെ കൊണ്ട് ധവളപത്രം തയ്യാറാക്കാന്‍ സാധിക്കില്ലെന്നും ധനകാര്യ വകുപ്പാണ് ധവളപത്രം തയ്യാറാക്കേണ്ടതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഔദ്യോഗിക രഹസ്യ രേഖകളുടെ വിവരം കൊടുക്കില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനം നടന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് രാഷ്ട്രീയ രേഖയല്ലെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം സംബന്ധിച്ച സ്റ്റേറ്റ്മെന്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ ഇനിയുള്ള എല്ലാകാര്യത്തിനും വിദഗ്ധോപദേശം തേടി തന്നെയായിരിക്കും മുന്നോട്ടുപോവുക. ചട്ടവും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് ധവളപത്രം തയ്യാറാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6