Skip to content

chithrodayamflashnews.com

November 30, 2026 1:44 am

തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബിജെപി അനുഭാവിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം.

കോഴിക്കോട്: തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബിജെപി അനുഭാവിയെ നിയമിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. ശരത് ചന്ദ്രന്‍ എന്നയാളെ സ്റ്റാഫായി നിയമിക്കുന്നതിനെതിരെ കോണ്‍ഗ്രസ് തേക്കട മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്കും മന്ത്രിക്കും പരാതി നല്‍കി. ശരത്തും പങ്കാളിയും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പരാതിയില്‍ പറയുന്നു.

സ്റ്റാഫ് നിയമനങ്ങള്‍ നടത്തുന്നതിന് മുന്നോടിയായി പ്രാദേശിക ഘടകങ്ങളുമായി കൂടിയാലോചന നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ശരത് ചന്ദ്രന് പാര്‍ട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി അറിവില്ല. നിയമനത്തില്‍ പുനരാലോചന വേണമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പേഴ്‌സണല്‍ സ്റ്റാഫില്‍ തന്റെ അളിയനെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. മന്ത്രിയുടെ സഹോദരീ ഭര്‍ത്താവായ ബെന്നി തോമസിനെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശിയായ ബെന്നി തോമസ് ഡിസിസി സെക്രട്ടറി കൂടിയാണ്.

ബന്ധുനിയമനങ്ങളില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് യുഡിഎഫ് ഉയര്‍ത്തിയിരുന്നത്. നിലവില്‍ യുഡിഎഫിന്റെ സ്റ്റാഫ് നിയമനങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6