Skip to content

chithrodayamflashnews.com

June 12, 2026 7:25 pm
ലോകകപ്പിന് മെക്‌സിക്കോയുടെ വിജയത്തുടക്കം കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രജില്ലയിൽ 74 സർവിസുകളിൽ ഈ സൗകര്യം ലഭിക്കും. ലോകകപ്പ് ആവേശത്തിൽ മുഴുകിയിരിക്കുന്ന ഫുട്ബോൾ പ്രേമികളെ കാത്ത് സൈബർ ലോകത്ത് വലിയൊരു കെണിയൊരുങ്ങിയിരിക്കുന്നതായി കേരള സൈബർ പോലീസിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. വിവാഹം എന്നാൽ വേലക്കാരിയെ വെക്കലല്ല’; വീട്ടമ്മമാർ വെറും വീട്ടിലിരിക്കുന്നവരല്ല, രാജ്യത്തിന്റെ നിർമ്മാതാക്കൾ; സുപ്രീം കോടതിയുടെ ചരിത്രവിധി!
Asnap 1409

സലിം കുമാറിന് കണ്ണീരോടെ യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം, ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി

കൊച്ചി  നടൻ സലിംകുമാറിന് കണ്ണീരോടെ വിട നൽകി കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. മക്കളായ ചന്തുവും ആരോമലും ചിതയ്ക്ക് തീ കൊളുത്തി. പ്രിയതാരത്തിനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനുമായി നിരവധി പേര്‍ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണുഗോപാലും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കൂടാതെ സിനിമ-രാഷ്ട്രീയ-സാസ്കാരിക മേഖലകളിലെ നിരവധി പേരാണ് സലിം കുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.

പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിൽ കലാ- സാംസ്കാരിക മേഖലയിലെ പ്രമുഖർ അടക്കം ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. സഹോദരന്‍റെ വേർപാടാണ് സലീം കുമാറിന്‍റെ മരണത്തിലൂടെ ഉണ്ടായതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അനുസ്മരിച്ചു. സലിം കുമാറിന്‍റെ അന്ത്യാഭിലാഷ പ്രകാരം മത ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം. ടൗൺ ഹാളിലെ പൊതുദർശനത്തിനൊടുവിൽ കോൺഗ്രസ് പതാക പുതപ്പിച്ചാണ് സലിം കുമാറിന്‍റെ ഭൌതികശരീരം ആംബുലൻസിലേക്ക് കയറ്റിയത്. ഇന്നലെ രാത്രിയോടെയാണ് സലിംകുമാര്‍ അന്തരിച്ചത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6