Skip to content

chithrodayamflashnews.com

October 15, 2026 2:32 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

കോഴിക്കോട്  നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചുവെന്നും രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും മന്ത്രി അറിയിച്ചു.

നിലവിൽ നിപ പ്രോട്ടോകോൾ ആണ് പാലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ പൂനെ നാഷണൽ ഇൻറിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലം പുറത്തുവരും.

രോഗിക്ക് ആശുപത്രി ജീവനക്കാരുമായി സമ്പർക്കമുണ്ടായി. ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. രണ്ട് തവണ രോഗി ആശുപത്രിയിലെത്തി. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്: മന്ത്രി പറഞ്ഞു.

തിരുവനനന്തപുരത്ത് ഉന്നതതലയോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഹൈറിസ്ക് സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

43കാരനാണ് ചികിത്സയിലുള്ളത്. രോഗി ഒരു ഗോഡൗൺ വാടകയ്ക്കെടുത്ത് സ്വയം വൃത്തിയാക്കിയിരുന്നു. അവിടെ ഒരു പക്ഷേ വൗവ്വാലിന്റെ സാന്നിധ്യമുണ്ടായിരിക്കാമെന്ന് മന്ത്രി പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6