സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിക്കുന്നതില്‍ ആശങ്കയേറുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രോഗവ്യാപനത്തില്‍ വലിയ വർധനവാണ് കാണുന്നത്. ഈ വർഷം ഇതുവരെ 114 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 54 പേർക്കായിരുന്നു രോഗം ബാധിച്ചിരുന്നത്. 2022-ല്‍ 83 പേർക്കും, 2023-ല്‍ 90 പേർക്കും, 2024-ല്‍ 121 പേർക്കും, 2025-ല്‍ 132 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളിലേക്ക് രോഗം വ്യാപിക്കുന്നത് അസാധാരണ സാഹചര്യമാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. വയനാട്ടില്‍ മാത്രം ഒൻപത് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ 502 കുട്ടികള്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയതില്‍, 47 പേർ നിലവില്‍ ആശുപത്രിയില്‍ തുടരുകയാണ്. പ്രതിരോധത്തിന്റെ ഭാഗമായി ബത്തേരി നഗരസഭയിലെയും സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെയും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുട്ടികളെ പൊതുപരിപാടികളില്‍ കൊണ്ടുപോകരുതെന്ന് രക്ഷിതാക്കള്‍ക്ക് ആരോഗ്യവകുപ്പ് നിർദേശം നല്‍കി. കൂടാതെ, കൊല്ലത്ത് ആറ് വയസ്സുള്ള ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി. കുടലിനെ ബാധിക്കുന്ന ഈ ബാക്ടീരിയല്‍ അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍ വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ്. ശരീരത്തില്‍ ബാക്ടീരിയ പ്രവേശിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. എന്നാല്‍, രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരും ഉണ്ടാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വർധിക്കുന്നതില്‍ ആശങ്കയേറുന്നു.ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
No Comment.