Skip to content

chithrodayamflashnews.com

November 29, 2026 12:49 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെ രാശി ഫലം(2026 ജൂൺ 18, വ്യാഴാഴ്ച)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): സാമ്പത്തികമായ തിരിച്ചടികൾ നേരിടുന്നവർക്ക് ഔദ്യോഗിക തലങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾ ഉണ്ടായേക്കാം. ചൂട് മൂലമുള്ള അസുഖങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യം ശ്രദ്ധിക്കുക. അപമാനത്തിനോ ധനനഷ്ടത്തിനോ ഇടയുള്ളതിനാൽ സാമൂഹിക ഇടപെടലുകളിൽ സൂക്ഷ്മത പാലിക്കണം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ സ്വന്തമാക്കാൻ സാധിക്കും. രോഗമുക്തിയും പ്രശസ്തിയും തേടിയെത്തും. വിവാഹ കാര്യങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. അപ്രതീക്ഷിതമായ ധനനേട്ടം ഈ ദിവസത്തിന്റെ പ്രത്യേകതയാണ്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും അതിൽ തിളങ്ങാനും അവസരം ലഭിക്കും. മേലധികാരികളിൽ നിന്ന് പ്രശംസ തേടിയെത്തും. കുടുംബബന്ധങ്ങളിൽ സന്തോഷവും സമാധാനവും നിലനിൽക്കുന്ന ദിവസമാണിത്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): രോഗങ്ങളിൽ നിന്നും മുക്തി, വിവാഹ കാര്യങ്ങളിൽ തീരുമാനം, സന്താനഭാഗ്യം എന്നിവ ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാനും സാധ്യതയുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): നേത്ര സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടേണ്ടി വന്നേക്കാം. വാതരോഗം ഉള്ളവർ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കുടുംബ സമേതം മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന രീതിയിൽ ഉദ്യോഗമാറ്റം ലഭിക്കുന്നത് ആശ്വാസമേകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സന്തോഷവും സംതൃപ്തിയും നൽകുന്ന പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തിലേക്ക് വരും. കുടുംബാംഗങ്ങളുമായി അടുപ്പം വർദ്ധിക്കുന്നതിനാൽ കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളോ മാനസികമായ ബുദ്ധിമുട്ടുകളോ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാകാതെ പക്വതയോടെ പെരുമാറണം. അരുതാത്ത പ്രവർത്തികളിൽ ഏർപ്പെടാനുള്ള സാഹചര്യങ്ങൾ ബുദ്ധിപൂർവ്വം ഒഴിവാക്കുക.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബത്തിൽ ചെറിയ കലഹങ്ങൾ, ബന്ധുക്കൾ തമ്മിൽ വിരോധം, ദമ്പതികൾ തമ്മിൽ അനൈക്യം എന്നിവ നേരിടേണ്ടി വന്നേക്കാം. സംസാരത്തിൽ മിതത്വം പാലിക്കുക. മാതാപിതാക്കളുടെ അസുഖങ്ങൾ കൂടാൻ ഇടയുള്ളതിനാൽ ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കുക.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ജീവിത പങ്കാളിയുമായോ സുഹൃത്തുക്കളുമായോ വിദേശയാത്ര നടത്താനുള്ള അവസരം ഇന്ന് ലഭിക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പൊതുജന അംഗീകാരവും കീർത്തിയും ലഭിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ സാധിക്കും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): നിലവിലുള്ള വാഹനം മാറ്റി വാങ്ങാൻ ഇടവരും. തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, ബന്ധുജന സമാഗമം എന്നിവ ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ അനുകൂല സമയമാണ്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ഔദ്യോഗിക ആവശ്യങ്ങൾക്കായി അന്യദേശ വാസമോ പുതിയ ജോലിയോ അനുഭവത്തിൽ വരാം. മാനസികമായി ചില വെല്ലുവിളികൾ നേരിടേണ്ടി വരുമെങ്കിലും പക്വതയോടെ അതിനെയെല്ലാം അതിജീവിക്കാൻ സാധിക്കും.

 

തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6