Skip to content

chithrodayamflashnews.com

November 29, 2026 12:49 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതിയുമായി സർക്കാർ. സ്വകാര്യ ബസുകളെ കെ.എസ്.ആർ.ടി.സി സംവിധാനത്തിന്റെ ഭാഗമാക്കി പ്രവർത്തിപ്പിക്കുന്ന മാതൃക നടപ്പാക്കാനാണ് ആലോചന. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിനും സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം.
ഉത്തർപ്രദേശ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പാക്കിയ മാതൃകയാണ് കേരളവും പഠിക്കുന്നത്. പദ്ധതിപ്രകാരം സ്വകാര്യ ബസുകൾക്ക് കെ.എസ്.ആർ.ടി.സി നിശ്ചിത വാടക നൽകും. ഡ്രൈവർമാരുടെ ശമ്പളച്ചുമതല ബസുടമകൾക്കായിരിക്കുമ്പോൾ, കണ്ടക്ടർമാരെ നിയമിക്കുക കെ.എസ്.ആർ.ടി.സിയായിരിക്കും. ഇന്ധനച്ചെലവും അറ്റകുറ്റപ്പണികളും ഉൾപ്പെടെയുള്ള പ്രവർത്തനച്ചെലവുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുക്കും.

പദ്ധതി യാഥാർഥ്യമായാൽ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ കൂടുതൽ സർവീസുകൾ ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ യാത്രാനിരക്കുകളിൽ അനിയന്ത്രിത വർധനവ് ഒഴിവാക്കി പൊതുജനങ്ങൾക്ക് കൂടുതൽ സ്ഥിരതയുള്ള സേവനം ലഭ്യമാക്കാനും സാധിക്കും.

വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകളും കുറഞ്ഞുവരുന്ന വരുമാനവുമാണ് സ്വകാര്യ ബസുടമകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. ഇതിന്റെ പശ്ചാത്തലത്തിൽ നിരക്ക് വർധനയും നികുതി ഇളവുകളും അവർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പുതിയ മാതൃകയിൽ ദിവസവരുമാനത്തേക്കാൾ സ്ഥിരമായ വാടക ലഭിക്കുന്നതിനാൽ സ്വകാര്യ ബസ് ഉടമകൾക്കും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി കാരണം വരുമാനം കുറഞ്ഞുവെന്ന ബസുടമകളുടെ പരാതികൾക്കും ഇതിലൂടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

പദ്ധതിയുടെ പ്രധാന നേട്ടങ്ങൾ
* സർക്കാരിന് പുതിയ ബസുകൾ വാങ്ങാൻ വലിയ നിക്ഷേപം വേണ്ടിവരില്ല.
* യാത്രാനിരക്കുകളും കൺസെഷൻ നിരക്കുകളും കൂടുതൽ ക്രമബദ്ധമായി നിശ്ചയിക്കാം.
* പൊതുഗതാഗത സേവനങ്ങളുടെ ഏകോപനം ശക്തമാകും.
* കെ.എസ്.ആർ.ടി.സിയിൽ കൂടുതൽ കണ്ടക്ടർ തസ്തികകൾ സൃഷ്ടിക്കപ്പെടും.
* ഗ്രാമീണ മേഖലകളിലേക്കും സേവന വ്യാപനം എളുപ്പമാകും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6