മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): തൊഴിൽപരമായ കാര്യങ്ങളിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വരാം. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയോ സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ഭക്ഷണകാര്യങ്ങളിൽ അശ്രദ്ധ കാണിക്കാതെ ശ്രദ്ധിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): മാനസിക ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. തൊഴിൽപരമായ കാര്യങ്ങളിൽ ക്ലേശങ്ങളും, ആരോഗ്യപരമായ അസ്വസ്ഥതകളും ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിലും കുട്ടികളുമായുള്ള ബന്ധത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യത കാണുന്നു.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഔദ്യോഗിക മേഖലയിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സ്ഥാനക്കയറ്റത്തിനോ മറ്റ് ആനുകൂല്യങ്ങൾക്കോ സാധ്യതയുണ്ട്. കലാകാരന്മാർക്ക് ആ മേഖലയിൽ നേട്ടങ്ങൾ ഉണ്ടാക്കാനുള്ള സാഹചര്യങ്ങൾ കാണുന്നു.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): തൊഴിൽ രംഗത്ത് ചില പ്രതിസന്ധികൾ നേരിടേണ്ടി വരാം. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കാനോ സഹപ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനോ സാധ്യതയുണ്ട്. ഭക്ഷണക്രമത്തിൽ ശ്രദ്ധക്കുറവ് കാരണം ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാൻ യോഗം കാണുന്നു. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രക്ക് പോകാൻ അവസരങ്ങൾ ലഭിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): മാനസികമായ ബുദ്ധിമുട്ടുകൾ, തൊഴിൽപരമായ ക്ലേശങ്ങൾ, ആരോഗ്യപരമായ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി, പ്രത്യേകിച്ച് പങ്കാളിയുമായോ മക്കളുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ധനനഷ്ടത്തിനും അപമാനത്തിനും സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും അനുഭവിക്കുന്ന സമയമായിരിക്കും ഇത്. കുടുംബാംഗങ്ങളുടെയും പങ്കാളിയുടെയും കുട്ടികളുടെയും സുഖം വർദ്ധിക്കും. സഹോദരനിൽ നിന്നോ സഹോദരസ്ഥാനീയരിൽ നിന്നോ ഗുണാനുഭവങ്ങളോ സാമ്പത്തിക സഹായമോ പ്രതീക്ഷിക്കാവുന്നതാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): രുചികരമായ ഭക്ഷണം ആസ്വദിക്കാൻ സാധിക്കും. സമൂഹത്തിൽ പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും. ധനപരമായ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവും ഐക്യവും നിറഞ്ഞ ഒരന്തരീക്ഷം ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ജീവിത പങ്കാളിയുമായോ കുട്ടികളുമായോ വാക്കുതർക്കങ്ങൾ ഉണ്ടാവാനും മനഃസമാധാനം നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വസ്തു സംബന്ധമായതോ മറ്റ് ഏതെങ്കിലും നിയമപരമായ കേസുകളിലോ തിരിച്ചടികൾ നേരിടാൻ സാധ്യത കാണുന്നു.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ജോലിഭാരം വർദ്ധിക്കാനും സഹപ്രവർത്തകരുമായി ചെറിയ വാക്കുതർക്കങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ജീവിതപങ്കാളിയോടും കുട്ടികളോടും വൈകാരികമായി പ്രതികരിക്കുന്ന സാഹചര്യങ്ങൾ വന്നേക്കാം. ഉദരരോഗം, ഭക്ഷണസുഖക്കുറവ് എന്നിവയെക്കുറിച്ച് ശ്രദ്ധ പുലർത്തേണ്ടതാണ്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഇടയ്ക്കിടെ ഭാഗ്യാനുഭവങ്ങൾ വന്നുചേരാൻ സാധ്യത കാണുന്നു. കരിയറിൽ പുരോഗതി നേടാൻ ഈ ദിവസം സഹായകമാകും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളുമായി വീണ്ടും ഒന്നിക്കാനും സന്തോഷം പങ്കിടാനും അവസരങ്ങൾ ലഭിക്കും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന ബുദ്ധിമുട്ടുകൾക്കും ക്ലേശങ്ങൾക്കും അനുകൂലമായ പരിഹാരങ്ങൾ ഉണ്ടാകും. കഠിനാധ്വാനവും പ്രയത്നങ്ങളും ഫലം കണ്ട് വിജയത്തിലേക്ക് വഴി തുറക്കുന്നതാണ്.

ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.