Skip to content

chithrodayamflashnews.com

November 29, 2026 9:58 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഓപ്പറേഷൻ തൂഫാൻ: 100 ഗ്രാം എംഡിഎംഎയുമായി തിരൂർ പൊന്മുണ്ടം സ്വദേശി പിടിയിൽ

കൊളത്തൂർ: പലകപ്പറമ്പ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, കൊളത്തൂർ പലകപ്പറമ്പ് ഭാഗത്ത് നിന്ന് 100 ഗ്രാം എംഡിഎംഎ (MDMA)യുമായി തിരൂർ പൊന്മുണ്ടം സ്വദേശി സക്കീർ ഹുസൈൻ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി.
ദിവസങ്ങൾക്കു മുമ്പ് ഒരു വിദ്യാർത്ഥിയിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിന്റെ തുടർ അന്വേഷണമാണ് സക്കീർ ഹുസൈനിലേക്കെത്തിയത്. ഇയാളെ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്ന പോലീസ്, ലഹരി വിൽപ്പനയ്ക്കായി പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ഇതേ കുറ്റവുമായി ബന്ധപ്പെട്ട് ഇയാൾ മുൻപും പോലീസ് കേസിൽ പ്രതിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
vzone newsപെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ. സുരേന്ദ്രബാബുവും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6