Skip to content

chithrodayamflashnews.com

July 14, 2026 6:58 pm
Asnap 1409

ഇന്നത്തെ രാശി ഫലം(2026 ജൂൺ 30, ചൊവ്വാഴ്ച)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വായ്പകൾ (ലോൺ), കടബാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഏർപ്പെടുമ്പോൾ ഇന്ന് വളരെയധികം ശ്രദ്ധിക്കുക; സാമ്പത്തിക കാര്യങ്ങളിൽ വഞ്ചനയ്ക്ക് സാധ്യത കാണുന്നു. പുറത്തുനിന്നുള്ള ആഹാരം പരമാവധി ഒഴിവാക്കുന്നത് ഭക്ഷ്യവിഷബാധയോ ഉദരരോഗങ്ങളോ വരാതിരിക്കാൻ സഹായിക്കും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): കർമ്മരംഗത്ത് പുരോഗതിയും തൊഴിൽ വിജയവും ഉണ്ടാകും. എന്നാൽ വരവിനേക്കാൾ കൂടുതൽ അനാവശ്യ ചെലവുകൾ വരാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക. സുഹൃദ്ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം; ചിലർക്ക് സമൂഹത്തിൽ കീർത്തിയും നല്ല ധനനേട്ടങ്ങളും കൈവരും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ജോലിസ്ഥലത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ മാറി കാര്യങ്ങൾ ഒട്ടേറെ മെച്ചപ്പെടും. മുൻകാലങ്ങളിലെ മാനസിക സംഘർഷങ്ങൾ കുറയുകയും ജോലിയിൽ കൂടുതൽ സംതൃപ്തി അനുഭവപ്പെടുകയും ചെയ്യും. സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാൻ സാധിക്കുന്ന ദിവസമാണ്.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൂർണ്ണമായ സഹായസഹകരണങ്ങളും ഗുണാനുഭവങ്ങളും ഉണ്ടാകും. മുൻകാല രോഗങ്ങളിൽ നിന്ന് രോഗശാന്തി, സുഖകരമായ നിദ്ര, ശത്രുക്കളുടെ നീക്കങ്ങൾ പരാജയപ്പെടുക, സമൂഹത്തിൽ കീർത്തി എന്നിവ ലഭിക്കും. വിശിഷ്ട ഭോജനത്തിനുള്ള അവസരമുണ്ട്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഉദരസംബന്ധമായോ ദഹനസംബന്ധമായോ ഉള്ള അസുഖങ്ങൾ ഉള്ളവർ ആരോഗ്യകാര്യത്തിലും ഭക്ഷണക്രമത്തിലും അതീവ ജാഗ്രത പുലർത്തുക. അനാവശ്യ കൂട്ടുകെട്ടുകൾ ധനനഷ്ടത്തിനും മാനഹാനിക്കും കാരണമായേക്കാമെന്നതിനാൽ സുഹൃദ്ബന്ധങ്ങളിൽ ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായി തർക്കങ്ങൾ ഒഴിവാക്കുക.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): പിതാവിന്റെ ആരോഗ്യകാര്യത്തിൽ അല്പം കൂടുതൽ കരുതലും ശ്രദ്ധയും നൽകുന്നത് നന്നായിരിക്കും. ഔദ്യോഗിക ആവശ്യങ്ങൾക്കായി താൽക്കാലികമായി കുടുംബത്തിൽ നിന്നും മാറി അന്യദേശത്ത് ജോലി ചെയ്യേണ്ട സാഹചര്യങ്ങൾ വരാം. നിയമപരമായ തർക്കങ്ങളിൽ ചെറിയ തിരിച്ചടികൾക്കോ മാനഹാനിക്കോ സാധ്യത കാണുന്നു.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പുതിയ തൊഴിലവസരങ്ങൾ ലഭിക്കാനോ നിലവിലുള്ള ഉദ്യോഗത്തിൽ അർഹമായ സ്ഥാനക്കയറ്റം (പ്രമോഷൻ) ഉണ്ടാകാനോ അനുകൂലമായ സാഹചര്യമുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ നല്ല നേട്ടം പ്രതീക്ഷിക്കാം. സുഹൃത്തുക്കളോടൊപ്പം ഒത്തുചേരാനും രുചികരമായ ഭക്ഷണം ആസ്വദിക്കാനും അവസരം ലഭിക്കും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): തൊഴിൽ രംഗത്ത് മികച്ച വിജയങ്ങൾ കൈവരിക്കാൻ സാധിക്കുമെങ്കിലും മാനസികമായി ചെറിയ ആശങ്കകളോ ജോലിത്തിരക്കോ അനുഭവപ്പെട്ടേക്കാം. ഭക്ഷണശുചിത്വത്തിൽ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധയോ ശാരീരിക അസ്വസ്ഥതകളോ നേരിടേണ്ടി വരാം.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): മാനസിക സന്തോഷം നിലനിൽക്കുകയും കോടതി കാര്യങ്ങളിലും നിയമപരമായ വ്യവഹാരങ്ങളിലും മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ ധനലാഭവും ഉന്നത സ്ഥാനലബ്ധിയും ഉണ്ടാകും. ദീർഘകാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും ഒന്നിച്ച് സമയം ചെലവഴിക്കാനും അവസരമുണ്ടാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): അപരിചിതരായ വ്യക്തികളുമായി വലിയ ഇടപാടുകൾ നടത്താതെ അകലം പാലിക്കുന്നത് നന്നാകും; അശ്രദ്ധ മൂലം അപവാദങ്ങൾക്കോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വരാതെ നോക്കണം. കാർഷിക മേഖലയിൽ ഉള്ളവർ നഷ്ടങ്ങൾ വരാതെ ശ്രദ്ധിക്കുക.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വിശേഷപ്പെട്ട പുണ്യസ്ഥലങ്ങളോ തീർത്ഥാടന കേന്ദ്രങ്ങളോ സന്ദർശിക്കാൻ അനുകൂലമായ സാഹചര്യമൊരുങ്ങും. പുതിയ അലങ്കാര വസ്തുക്കൾ സ്വന്തമാക്കാനും ഉദ്ദേശിച്ച കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനും സാധിക്കും. വിവാഹാലോചനകൾ നടത്തുന്നവർക്ക് അനുയോജ്യമായ നല്ല തീരുമാനങ്ങൾ ഉണ്ടാകും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ഗവൺമെന്റ് അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അർഹമായ തൊഴിൽ നേട്ടങ്ങളും അനുകൂല ഉത്തരവുകളും ലഭിക്കാൻ നല്ല സമയമാണ്. രാഷ്ട്രീയം, കല, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ നല്ല കീർത്തിയും പ്രശസ്തിയും ലഭിക്കും.

തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6