Skip to content

chithrodayamflashnews.com

July 14, 2026 6:58 pm
Asnap 1409

ഇന്നത്തെ രാശി ഫലം(2026 ജൂലൈ 01, ബുധനാഴ്ച)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളായിരിക്കും. മാതാപിതാക്കൾക്കോ കൂടെയുള്ളവർക്കോ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പാലിക്കുക. സായാഹ്നം മുതൽ തടസ്സങ്ങൾ മാറി അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): അനാവശ്യമായ കൂട്ടുകെട്ടുകളിൽ പെടാനും അവിവേകപൂർണ്ണമായ പ്രവർത്തികളിൽ ഏർപ്പെടാനും സാധ്യതയുള്ളതിനാൽ സുഹൃദ്ബന്ധങ്ങളിൽ ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രയാസങ്ങൾക്കും സാധ്യതയുള്ളതിനാൽ ഓരോ നീക്കവും ശ്രദ്ധാപൂർവ്വം ചെയ്യുക.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ്. ദിവസത്തിന്റെ തുടക്കത്തിൽ ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും ഉണ്ടാകും. എന്നാൽ മദ്ധ്യാഹ്നം കഴിയുമ്പോൾ കാര്യങ്ങളിൽ ചെറിയ മന്ദതയോ മനഃശാന്തിക്കുറവോ അനുഭവപ്പെടാം.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറയുന്ന ദിവസമാണ്. കാർഷിക മേഖലയിൽ നിന്ന് നല്ല ലാഭം പ്രതീക്ഷിക്കാം. പുതിയ സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും. ദാമ്പത്യ ജീവിതത്തിൽ നല്ല ഐക്യവും സന്തോഷവും അനുഭവപ്പെടും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഇന്ന് സമ്മിശ്ര ഫലങ്ങൾ നൽകുന്ന ദിവസമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ ചെറിയ കാര്യത്തടസ്സങ്ങളോ മനഃക്ലേശമോ ഉണ്ടായേക്കാമെങ്കിലും മദ്ധ്യാഹ്നം മുതൽ കാര്യങ്ങൾ അനുകൂലമാകും. ധനലാഭവും മനസ്സന്തോഷവും കൈവരും.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമായ ഘട്ടമാണിത്. ഉദര സംബന്ധമായ അസുഖങ്ങളോ ഛർദ്ദിയോ അലട്ടാൻ സാധ്യതയുള്ളതിനാൽ ഭക്ഷണക്രമത്തിലും ആഹാരശുചിത്വത്തിലും അതീവ ജാഗ്രത പാലിക്കുക.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഇന്ന് ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ ധനനേട്ടങ്ങളും ശത്രുക്കളുടെ നീക്കങ്ങൾ പരാജയപ്പെടുത്താനും സാധിക്കും. എന്നാൽ മദ്ധ്യാഹ്നം കഴിയുന്നതോടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബാംഗങ്ങൾ തമ്മിലോ സഹോദരങ്ങൾ തമ്മിലോ നിസ്സാര കാര്യങ്ങൾക്ക് തർക്കങ്ങളോ കലഹങ്ങളോ ഉണ്ടാകാതെ പക്വതയോടെ പെരുമാറുക. സുപ്രധാനമായ ഔദ്യോഗിക രേഖകളിൽ ഒപ്പിടുമ്പോൾ കൃത്യമായി വായിച്ചു മനസ്സിലാക്കിയില്ലെങ്കിൽ വഞ്ചിക്കപ്പെടാൻ ഇടയുണ്ട്.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ആഗ്രഹിച്ചതുപോലെ ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന രീതിയിൽ ഉദ്യോഗത്തിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മനസ്സുഖം വർദ്ധിക്കുകയും വിവാഹ കാര്യങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടാകുകയും ചെയ്യും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വിദ്യാർത്ഥികൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടാനും പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ടാനും സാധ്യതയുള്ളതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വരവിനേക്കാൾ ചെലവ് വർദ്ധിക്കാൻ ഇടയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ആസൂത്രണം ആവശ്യമാണ്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ബന്ധുക്കളുടെ സന്ദർശനം ഭവനത്തിൽ സന്തോഷം നൽകും. നല്ല ഭക്ഷണസുഖവും സാമ്പത്തിക ലാഭവും ഉണ്ടാകും. പ്രണയബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ വിവാഹ കാര്യങ്ങളിൽ അനുകൂലമായ തീരുമാനമെടുക്കാൻ സാധിക്കുന്ന ദിവസമാണ്.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): നിയമപരമായ തർക്കങ്ങളിലും കേസുകളിലും വിജയം കൈവരിക്കാനും സാമ്പത്തിക ലാഭം നേടാനും സാധിക്കും. തൊഴിൽ രംഗത്ത് വലിയ പുരോഗതി ദൃശ്യമാകും. സന്താനഭാഗ്യം, വിവാഹഭാഗ്യം എന്നിവയ്ക്ക് യോഗമുണ്ട്. വ്യാപാരികൾക്ക് മുൻകാല മന്ദത മാറി ബിസിനസ്സിൽ നല്ല പുരോഗതിയുണ്ടാകും.

തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6