Skip to content

chithrodayamflashnews.com

November 29, 2026 11:07 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഗൃഹനാഥൻ മരിച്ച സംഭവത്തില്‍ ഇരട്ടമക്കളില്‍ ഒരാളെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു

വീട്ടിലുണ്ടായ തർക്കത്തിനിടെ കുഴഞ്ഞുവീണ് ഗൃഹനാഥൻ മരിച്ച സംഭവത്തില്‍ ഇരട്ടമക്കളില്‍ ഒരാളെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.ചേർത്തല നഗരസഭ 23-ാം വാർഡ് കരുവയില്‍ വെളിയില്‍ ജയരാജൻ (58 – വൈസ്രോയി കുട്ടൻ) ആണ് മരിച്ചത്. സംഭവത്തില്‍ ജയരാജന്റെ മകൻ ഹരികൃഷ്ണനെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
വഴക്കിനിടെ കുഴഞ്ഞുവീണ ജയരാജനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ വീട്ടിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം, മാറിത്താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് വീട്ടിലെത്തിയപ്പോഴാണ് ജയരാജനെ ചേർത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജയരാജന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകളും മർദനമേറ്റ പാടുകളും കണ്ടതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ ചേർത്തല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഭാര്യ ശ്രീകല, ഇരട്ടമക്കളായ യദുകൃഷ്ണൻ, ഹരികൃഷ്ണൻ എന്നിവർക്കൊപ്പമായിരുന്നു ജയരാജൻ താമസിച്ചിരുന്നത്. പച്ചക്കറി കടയിലെ തൊഴിലാളിയായ ജയരാജൻ മക്കളുടെ സ്വഭാവദൂഷ്യത്തെ ചോദ്യം ചെയ്യുന്നത് വീട്ടില്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതേച്ചൊല്ലി പല ദിവസങ്ങളിലും വീട്ടില്‍ കടുത്ത വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന് ഏറെക്കഴിഞ്ഞിട്ടും ജയരാജനെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതാണ് മരണത്തില്‍ വലിയ ദുരൂഹതയ്ക്ക് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6