
മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ധനവിനിമയങ്ങളിൽ തികഞ്ഞ സൂക്ഷ്മത അനിവാര്യമാണ്; അല്ലാത്തപക്ഷം വഞ്ചനകളിൽ അകപ്പെടാൻ യോഗം കാണുന്നു. ദഹനസംബന്ധമായ വ്യാധികൾ അലട്ടാൻ സാധ്യതയുള്ളതിനാൽ ആഹാരകാര്യങ്ങളിൽ പഥ്യം പാലിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ഗൃഹത്തിൽ മംഗളകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാനും ആനന്ദിക്കാനും സാധിക്കും. മിഷ്ടാന്ന ഭോജനവും കർമ്മരംഗത്ത് സ്ഥാനക്കയറ്റവും ഗൃഹസൗഖ്യവും പൂർണ്ണമായി അനുഭവത്തിൽ വരും. സർവ്വത്ര ശുഭഫലങ്ങൾ സിദ്ധിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ബുധയോഗം അനുകൂലമായവർക്ക് മികച്ച ഫലപ്രാപ്തി. ബുദ്ധിപരമായ ഊർജ്ജം ക്രിയാത്മകമായി വിനിയോഗിച്ചില്ലെങ്കിൽ നിദ്രാഭംഗവും സ്മൃതിനാശവും വിദ്യാർത്ഥികളെ അലട്ടും. ധനാഗമനത്തേക്കാൾ വ്യയം വർദ്ധിക്കുന്ന സമയമാണ്.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ബന്ധുജന സമേതം മംഗളകർമ്മങ്ങളിൽ പങ്കുചേരാൻ അവസരമൊരുങ്ങും. ദമ്പതികൾക്ക് ഏകമനസ്സോടെ വസിക്കാൻ തക്കവണ്ണം അനുകൂലമായ ഉദ്യോഗമാറ്റം വലിയ ആശ്വാസമേകും. രാജകീയ ആനുകൂല്യങ്ങളും ആകസ്മിക ഭാഗ്യങ്ങളും സിദ്ധിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): സർക്കാർ ഉദ്യോഗത്തിനായി യത്നിക്കുന്നവർക്ക് അനുകൂലമായ നിയമന ഉത്തരവുകൾ ലഭിക്കും. ഭരണകൂട ആനുകൂല്യങ്ങൾ പൂർണ്ണമായി നേടിയെടുക്കാം. വാണിജ്യ രംഗത്ത് വിപുലീകരണവും വ്യവഹാരങ്ങളിൽ സമ്പൂർണ്ണ വിജയവും ഫലം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): വൈദേശിക വ്യാപാര-കർമ്മ രംഗങ്ങളിൽ ശോഭിക്കുന്നവർക്ക് അർത്ഥലാഭം സിദ്ധിക്കും. എങ്കിലും സജ്ജന സമ്പർക്കത്തിൽ, പ്രത്യേകിച്ച് സ്ത്രീജനങ്ങളുമായുള്ള ആശയവിനിമയത്തിൽ കർശനമായ അതിരുകൾ പാലിച്ചില്ലെങ്കിൽ അപവാദങ്ങൾക്കും മാനസിക ക്ലേശങ്ങൾക്കും യോഗം കാണുന്നു.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ശനി സ്വാധീനം വാത-കഫ രോഗങ്ങൾ വർദ്ധിപ്പിക്കുമെന്നതിനാൽ ശീതള പാനീയങ്ങൾ വർജ്ജിക്കുക. ബാങ്ക് വായ്പാ സംബന്ധമായ വ്യവഹാരങ്ങളിൽ നിയമനടപടികൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക രേഖകളിൽ തികഞ്ഞ സുതാര്യത പുലർത്തേണ്ടതാണ്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): നറുക്കെടുപ്പുകളിലൂടെയും ഭാഗ്യപരീക്ഷണങ്ങളിലൂടെയും അപ്രതീക്ഷിത ധനാഗമനം ഫലം. കർമ്മവിജയവും ഉന്നത പദവികളും രാജകീയ ബഹുമതികളും കീർത്തിയും പൂർണ്ണമായി നേടിയെടുക്കാൻ സാധിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ശത്രുക്ഷയം സംഭവിച്ച് പഴയകാല മിത്രങ്ങളുമായി ഒന്നിക്കാൻ യോഗം. ബന്ധുജനങ്ങളിൽ നിന്നും പൂർണ്ണമായ പിന്തുണയും സഹായവും സിദ്ധിക്കും. സമൂഹത്തിൽ യശസ്സും വലിയ ധനലാഭവും കൈവരും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): സന്താനങ്ങളുടെ പ്രവൃത്തികൾ മനഃക്ലേശത്തിന് വഴിയൊരുക്കും. ശനി ഭഗവാന്റെ സ്വഭാവമായ ക്ഷമയും സംയമനവും ശീലിക്കുന്നത് ഗൃഹഛിദ്രം ഒഴിവാക്കാൻ സഹായിക്കും. ശത്രുക്കളിൽ നിന്നുള്ള ഭയം അലട്ടാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ഉദരവ്യാധികൾക്കും ശാരീരിക-മാനസിക പീഡകൾക്കും സാധ്യതയുള്ളതിനാൽ ആഹാരനിയന്ത്രണം അനിവാര്യം. ബന്ധുജനങ്ങളിൽ നിന്നും വഞ്ചനയോ തിക്താനുഭവങ്ങളോ നേരിടേണ്ടി വരാം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): മാനസിക സന്തോഷം നൽകുന്ന അത്യുത്തമ ഫലങ്ങൾ പ്രകടമാകും. വ്യാപാര-വ്യവഹാര വിജയവും ധനലാഭവും ഉന്നത പദവികളും ഫലം. പഴയകാല സഖാക്കളുമായുള്ള സമാഗമം മനസ്സിന് കുളിർമയേകും.

ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.