Skip to content

chithrodayamflashnews.com

November 29, 2026 9:56 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ലോകകപ്പ് ഫൈനൽ: വിദ്യാർത്ഥികൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് കൊച്ചിയിലെ സ്കൂൾ

കൊച്ചി: ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരം തത്സമയം കാണാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി കൊച്ചി മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ. മത്സരം പ്രമാണിച്ച് വരും തിങ്കളാഴ്ച (ജൂലൈ 20) സ്കൂളിന് അധികൃതർ അവധി പ്രഖ്യാപിച്ചു.അർധരാത്രിക്ക് ശേഷം പുലർച്ചെ 12:30-നാണ് ആവേശകരമായ ഫൈനൽ പോരാട്ടം ആരംഭിക്കുന്നത്. മത്സരം നിശ്ചിത സമയത്ത് അവസാനിച്ചാൽ പോലും സമ്മാനദാന ചടങ്ങുകൾ പൂർത്തിയാകുമ്പോൾ പുലർച്ചെ മൂന്ന് മണിയോളമാകും. ഇനി എക്സ്ട്രാ ടൈമിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും കളി നീളുകയാണെങ്കിൽ പുലർച്ചെ ഏറെ വൈകിയാകും മത്സരം അവസാനിക്കുക.ഈ സാഹചര്യത്തിൽ, കളി കണ്ട് ഉറക്കമൊഴിഞ്ഞ് കുട്ടികൾ പിറ്റേന്ന് ക്ലാസിലിരുന്ന് ഉറക്കം തൂങ്ങാതിരിക്കാനും, പഠനത്തെക്കുറിച്ച് ആശങ്കപ്പെടാതെ പൂർണ്ണമായ കായികവിനോദത്തോടെ മത്സരം ആസ്വദിക്കാനുമാണ് മാനേജ്‌മെന്റിന്റെ ഈ വേറിട്ട തീരുമാനം. സ്കൂൾ അധികൃതരുടെ ഈ ‘യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ്’ ഉയർത്തിപ്പിടിക്കുന്ന തീരുമാനത്തെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ സ്വാഗതം ചെയ്തിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6