Skip to content

chithrodayamflashnews.com

November 29, 2026 9:56 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇന്നത്തെ രാശി ഫലം(2026 ജൂലൈ 25, ശനിയാഴ്ച)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ബന്ധുജനങ്ങളുമായി കലഹങ്ങൾക്കും ഗൃഹഛിദ്രത്തിനും സാധ്യത കാണുന്നു. ദുർജ്ജന സംസർഗ്ഗവും അവിഹിത ബന്ധങ്ങളും വൻ അപകീർത്തിക്കും അർത്ഥനാശത്തിനും വഴിവെക്കും. ഉഷ്ണ വ്യാധികളും ശാരീരിക ക്ലേശങ്ങളും അലട്ടും. സന്താനാരിഷ്ടതകൾക്ക് യോഗമുള്ളതിനാൽ ഈശ്വരപ്രാർത്ഥന അനിവാര്യം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): കർമ്മരംഗത്ത് അത്യുജ്ജ്വല വിജയവും രാജകീയ പദവികളും സിദ്ധിക്കും. ഭരണകൂടത്തിൽ നിന്നും നിർലോഭമായ ആനുകൂല്യങ്ങളും സർവ്വത്ര കീർത്തിയും ഫലം. ഗൃഹത്തിലെ മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗം വന്നുചേരുന്ന അത്യുത്തമ ദിനമാണ്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ശനീശ്വര പ്രഭാവത്താൽ പൊതുപ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കും അത്യുജ്ജ്വല ജനപ്രീതിയും ബഹുമതികളും സിദ്ധിക്കും. കലാകാരന്മാർക്ക് നൂതന പദവികൾ ലഭ്യമാകും. ഉന്നതരുമായുള്ള സമാഗമം ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഗൃഹത്തിലും കർമ്മരംഗത്തും കടുത്ത അസ്വസ്ഥതകൾ അലട്ടും. രോഗാദി ദുരിതങ്ങളും ശാരീരിക പീഡകളും അനുഭവേദ്യമാകും. വ്യവഹാരങ്ങളിൽ പരാജയഭീതിയും ശത്രുക്ഷോഭവും രൂക്ഷമാകുന്നതിനാൽ ജാഗ്രത പാലിക്കുക.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഭരണകൂട ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് സമ്മർദ്ദം വർദ്ധിക്കും. ബന്ധുജനങ്ങളുമായുള്ള വാഗ്വാദങ്ങളും ദാമ്പത്യത്തിലെ ഐക്യക്കുറവും ഗൃഹസമാധാനം കെടുത്തും. ഉദരവ്യാധികൾ ശാരീരിക ക്ലേശങ്ങൾക്ക് കാരണമാകുമെന്നതിനാൽ പഥ്യം അനിവാര്യം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): രാജകീയ (സർക്കാർ) കർമ്മങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമ തൊഴിൽ സിദ്ധിക്കും. ദമ്പതികൾക്കിടയിലെ പൂർവ്വകാല കലഹങ്ങൾ അവസാനിക്കും. ഭാഗ്യപരീക്ഷണങ്ങളിലൂടെ ആകസ്മികമായ ധനാഗമനത്തിന് തികഞ്ഞ യോഗം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഉറ്റമിത്രങ്ങളിൽ നിന്നും ബന്ധുജനങ്ങളിൽ നിന്നും ചതിക്കും ദോഷാനുഭവങ്ങൾക്കും സാധ്യത. ശനിദോഷത്താൽ രക്ത-ത്വക്ക് വ്യാധികൾ മൂർച്ഛിക്കാൻ ഇടയുണ്ട്. വ്യവഹാര പരാജയവും ധനക്ഷയവും വരാതിരിക്കാൻ ദൃഢനിശ്ചയത്തോടെ കർമ്മങ്ങൾ അനുഷ്ഠിക്കുക.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഈശ്വരാധീനം വർദ്ധിക്കുകയും വാക്സിദ്ധി അനുഭവപ്പെടുകയും ചെയ്യും. രാഷ്ട്രീയ-പൊതുപ്രവർത്തന രംഗങ്ങളിൽ ശോഭിക്കുന്നവർക്ക് അത്യുജ്ജ്വല പ്രശസ്തിയും അധികാരവും ലഭിക്കും. ശത്രുസംഹാരം വഴി പൂർണ്ണ സമാധാനം സിദ്ധിക്കും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കടുത്ത വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായ ഈശ്വരരക്ഷ സിദ്ധിക്കും. ഹൃദയ-നേത്ര വ്യാധികൾക്ക് വൈദ്യസഹായം അനിവാര്യം. ക്രോധം നിയന്ത്രിച്ചില്ലെങ്കിൽ വൻ ദ്രവ്യനാശത്തിനും സർവ്വനാശത്തിനും അപകീർത്തിക്കും അത് വഴിവെക്കും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): രാശിനാഥനായ ശനിയുടെ കടാക്ഷത്താൽ ബന്ധുജനങ്ങളുമായുള്ള പിണക്കങ്ങൾ അവസാനിച്ച് രമ്യതയിലെത്തും. കർമ്മരംഗത്ത് സ്ഥാനക്കയറ്റത്തോടുകൂടിയ സ്ഥാനചലനത്തിന് (Transfer) യോഗം. വിദ്യാർത്ഥികൾക്ക് വിദ്യാവിജയവും ബുദ്ധിവികാസവും ഫലം.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): നഷ്ടപ്പെട്ടുവെന്ന് കരുതിയ അർത്ഥം തിരികെ ലഭിക്കും. നൂതന ധനാഗമന മാർഗ്ഗങ്ങൾ തെളിയും. ബന്ധുജനങ്ങളുമായും സഖാക്കളുമായും സ്നേഹം പങ്കിടാനും ഗൃഹത്തിൽ ആനന്ദം അനുഭവിക്കാനും അനുകൂല സാഹചര്യമൊരുങ്ങും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ശിരോരോഗം, ത്വക്ക് വ്യാധികൾ എന്നിവ ശരീരത്തെ പീഡിപ്പിക്കാൻ ഇടയുണ്ട്. വ്യവഹാരങ്ങളിൽ കനത്ത പരാജയവും ശത്രുഭയവും അലട്ടും. പരോപകാരപ്രദമായ കർമ്മങ്ങൾ അനുഷ്ഠിച്ചാൽ പോലും തിക്താനുഭവങ്ങൾ നേരിടേണ്ടി വരും.

 

തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6