സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട റാന്നി പൂഭരണി സ്വദേശിയായ രാജേഷ് കുമാർ (42)ആണ് റിയാദ്–ദമ്മാം ഹൈവേയിലെ റുമാഹ് പ്രദേശത്ത് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്തിരുന്ന രാജേഷ്, അൽ അഹ്സയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ചരക്കുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വാഹനവുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ കമ്പനി അധികൃതർ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്തറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മണിയൻ നായരുടെയും മണിയമ്മയുടെയും മകനായ രാജേഷ് കുമാറിന് ഭാര്യ ദീപയും മക്കളായ പ്രണവും പൗർണമിയും ഉണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
No Comment.