Skip to content

chithrodayamflashnews.com

November 29, 2026 9:45 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സൂംബ ഡാന്‍സും അമ്മയുടെ ക്യാന്‍സറും ഡിവോഴ്സും വെറുതെയായി; അധ്യാപികമാരുടെ ലഹരിവ്യാപാരത്തില്‍ വിട്ടുവീഴ്ചയില്ല; ബി.ആര്‍.സി അധ്യാപികമാര്‍ പിരിച്ചുവിടലില്‍; അന്വേഷണം നേരിട്ടേറ്റെടുത്ത് എസ്.പി. മെറിന്‍ ജോസഫ്

കോഴിക്കോട്: വടകരയെ നടുക്കിയ ബി.ആര്‍.സി അധ്യാപികമാരുടെ എം.ഡി.എം.എ ശൃംഖലാ കേസില്‍ സര്‍വ്വ തന്ത്രങ്ങളും പൊളിച്ച് പോലീസിന്റെ കടുത്ത നടപടി. ലഹരിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ അണിനിരത്തി സൂംബ ഡാന്‍സ് കളിച്ചതും, ലഹരിയിടപാടുകള്‍ പുറത്തുവരാതിരിക്കാന്‍ ‘അമ്മയുടെ ക്യാന്‍സറും ഭര്‍ത്താവുമായുള്ള ഡിവോഴ്സും’ സാമ്പത്തിക ബുദ്ധിമുട്ടുകളായി ഉയര്‍ത്തിക്കാട്ടിയതുമൊന്നും അധ്യാപികമാരെ രക്ഷിച്ചില്ല. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് റൂറല്‍ എസ്.പി. മെറിന്‍ ജോസഫ് നേരിട്ട് അന്വേഷണ മേല്‍നോട്ടം ഏറ്റെടുത്തതോടെ ലഹരി അധ്യാപികമാര്‍ പൂര്‍ണ്ണമായും കുരുക്കിലായി.

വടകരയിലെ ലഹരിവ്യാപാര കേസില്‍ പേരാമ്പ്ര ബി.ആര്‍.സിയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ കൂരാച്ചുണ്ട് ചെറുക്കാട് കൊല്ലനാരി കെ. കാവ്യ, മരുതോങ്കര സ്വദേശി കെ.സി. കീര്‍ത്തന എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും സര്‍വീസില്‍ നിന്നും ഔദ്യോഗികമായി പിരിച്ചുവിട്ടു. കീര്‍ത്തനയെ അറസ്റ്റിന് പിന്നാലെ തള്ളിയപ്പോള്‍, അക്കൗണ്ട് വിവരങ്ങളും ലഹരിബന്ധവും പൂര്‍ണ്ണമായും പുറത്തുവന്നതോടെയാണ് കാവ്യയെയും പിരിച്ചുവിട്ടത്.

കഴിഞ്ഞ മാസം 28-ന് വടകര സ്വദേശിയായ റിസ്വാന്‍ എന്നയാളെ എം.ഡി.എം.എയുമായി പോലീസ് പിടികൂടിയതോടെയാണ് നാടിനെ ഞെട്ടിച്ച അധ്യാപക-ലഹരി മാഫിയാ ബന്ധത്തിന്റെ ചുരുളഴിയുന്നത്. ലഹരിമരുന്ന് വാങ്ങുന്നവരില്‍ നിന്ന് പണം പ്രധാനമായും എത്തിയിരുന്നത് കാവ്യയുടെ അക്കൗണ്ടിലേക്കായിരുന്നു. പണം അക്കൗണ്ടിലെത്തിയാല്‍ ലൊക്കേഷന്‍ നല്‍കുകയും, ആ സ്ഥലത്തെത്തുമ്പോള്‍ ലഹരിമരുന്ന് കൈമാറുകയും ചെയ്യുന്നതാണ് ഇരുവരുടെയും രീതി.

കീര്‍ത്തന കഴിഞ്ഞ 11-ന് അറസ്റ്റിലായതിന് പിന്നാലെ കാവ്യയ്‌ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ബി.ആര്‍.സി അധികൃതരും സഹപ്രവര്‍ത്തകരും വിശദീകരണം തേടിയപ്പോള്‍ ‘അമ്മയ്ക്ക് ക്യാന്‍സറാണ്, ഭര്‍ത്താവ് ഡിവോഴ്സ് ചെയ്യാന്‍ പോകുകയാണ്, ആ പ്രയാസങ്ങളാണ്’ എന്നൊക്കെ പറഞ്ഞാണ് കാവ്യ സമാനതകളില്ലാത്ത സഹതാപ തരംഗം സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കീര്‍ത്തനയുമായി യാതൊരുവിധ ഇടപാടുമില്ലെന്നും അധ്യാപകരെ വിശ്വസിപ്പിച്ചു. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളോടെ പോലീസ് കാവ്യയെയും പിടിയിലാക്കുകയായിരുന്നു.

അതേസമയം, സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സൂംബ ഡാന്‍സ് വരെ സംഘടിപ്പിച്ച കീര്‍ത്തനയാണ് ലഹരിമാഫിയയുടെ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചതെന്നത് സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചിട്ടുണ്ട്. അധ്യാപനം മറയാക്കിയായിരുന്നു ഇരുവരുടെയും കോടികളുടെ ലഹരിക്കച്ചവടം.

കേസ് അന്വേഷണം റൂറല്‍ എസ്.പി. മെറിന്‍ ജോസഫ് നേരിട്ട് ഏറ്റെടുത്തതോടെ ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ ഫോണ്‍ രേഖകളും പോലീസ് വിശദമായി പരിശോധിക്കുകയാണ്. മറ്റ് അധ്യാപകര്‍ക്കോ വന്‍കിട ലഹരി സംഘങ്ങള്‍ക്കോ ഇതില്‍ പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലുള്ള ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്യും. ലഹരി മാഫിയയെ വേരോടെ പിഴുതെറിയാന്‍ രണ്ടും കല്‍പ്പിച്ചുള്ള നീക്കത്തിലാണ് പോലീസ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6