കൊലാലമ്പൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വരികയായിരുന്ന ബാട്ടിക് എയർലൈൻസ് വിമാനത്തിൽ ഇന്നലെ രാത്രി യാത്രക്കാരനായ പാലക്കാട് സ്വദേശി ജംഷീർ

ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടത്തിയത്. വിമാനം ലാൻ്റ് ചെയ്യാൻ വെറും അരമണിക്കൂർ ബാക്കി നിൽക്കെ ജംഷീർ എമർജൻസി വിൻ്റോ പാനൽ ഗ്ലാസ് അടിച്ചു തകർത്തപ്പോൾ ,ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന സഹയാത്രികരും ചേർന്ന് ഇയാളെ ബലമായി പിടിച്ചു വയ്ക്കുകയും, നെടുമ്പാശ്ശേരിയിൽ എത്തിയപ്പോൾ പോലീസിന് കൈമാറുകയും ചെയ്തു. വിമാനത്തിൽ മർദ്ദം കയറുന്നത് എത്ര വലിയ അപകടമാണെന്ന കാര്യം ഓർത്ത് എല്ലാവരും അത്ഭുതപ്പെടുകയായിരുന്നു. എന്തിനാണ് ഇയാൾ ഇങ്ങനെയൊരു കാര്യം ചെയ്തതെന്ന് ഇതുവരെ മനസിലായിട്ടില്ലെങ്കിലും, പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

No Comment.