Skip to content

chithrodayamflashnews.com

November 29, 2026 10:24 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

യുപിഐ ഇടപാട് സൗജന്യം തുടരും: ഫീസ് ഈടാക്കുക വ്യാപാരികളിൽനിന്ന്

കോഴിക്കോട് യുപിഐ ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള സൗജന്യം തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ അത് വ്യാപാരികളിൽനിന്ന് മാത്രമായിരിക്കും. ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും ഡിജിറ്റൽ ഇടപാടുകൾക്കുള്ള സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് ഇത്തരത്തിൽ ഈടാക്കുന്ന ഫീസ് ഉപകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ പരിഹരിക്കാനാണ് ധനമന്ത്രി ഈ വിശദീകരണം നൽകിയത്. അതേസമയം, വ്യാപാരികൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ബാധകമാകും.

ഡിജിറ്റൽ പണമിടപാടുകൾ പ്രൊസസ് ചെയ്യുന്നതിനായി ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും വ്യാപാരികളിൽനിന്ന് ഈടാക്കുന്ന തുകയാണ് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്. ഇടപാട് നടത്തുന്ന ഉപഭോക്താക്കൾക്കല്ല, വ്യാപാരികൾക്കാണ് ഇത് ബാധകമാകുക.

യുപിഐ, നാഷണൽ പേയ്‌മെന്റ് കോർപറേഷൻ (എൻപിസിഐ) എന്നിവയായിരിക്കും എംഡിആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുക. നിയമപ്രകാരം ഫീസ് ഈടാക്കാനുള്ള അനുമതിയാണ് ഭേദഗതിവഴി ലഭിക്കുക. സാങ്കേതികവിദ്യ നവീകരിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ഫിൻടെക് സ്ഥാപനങ്ങൾക്ക് ഈ തുക ഉപയോഗിക്കാം. അതേസമയം, വ്യാപാരികളിൽനിന്ന് ഈടാക്കുന്ന ഫീസ് ഉപഭോക്താക്കളുടെമേൽ വരുമെന്ന ആശങ്ക ഇനിയും ബാക്കിനിൽക്കുന്നുണ്ട്. പുതിയ ബില്ല് യുപിഐ ഇടപാടുകൾക്കുള്ള സൗജന്യം ഇല്ലാതാക്കുമെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണത്തിനായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

യുപിഐ സംവിധാനത്തിന്റെ നവീകരണത്തിനും സാങ്കേതിക മികവിനും വേണ്ടിയുള്ള സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. പാർലമെന്റിൽ ബില്ല് പാസാകുന്നതോടെ എൻപിസിഐ ആയിരിക്കും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6