Skip to content

chithrodayamflashnews.com

October 15, 2026 7:16 am

ഇന്നത്തെ രാശി ഫലം(2026 ഓഗസ്റ്റ് 08, ശനിയാഴ്ച)

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) ആരംഭശൂരത്വവും ഉത്സാഹവും വർദ്ധിക്കുമെങ്കിലും വിവേകം കൈവിടാതിരിക്കുക. കോപവേഗങ്ങളും ധൃതിപിടിച്ച തീരുമാനങ്ങളും ഒഴിവാക്കുന്നത് ഗ്രഹദോഷങ്ങൾ അകറ്റി ഉദ്യമങ്ങളിൽ സിദ്ധി നൽകും.

ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) സുഖഭോഗങ്ങൾക്കും ഭവന അലങ്കാരങ്ങൾക്കും യോഗം കാണുന്നു. ആത്മബലവും നിശ്ചയദാർഢ്യവും വർദ്ധിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. തടസ്സങ്ങളെ ഭേദിച്ച് തീരുമാനങ്ങളിൽ വിജയം കൈവരിക്കും.

മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) വൈദേശിക യോഗത്തിനും ദൂരദേശ യാത്രകൾക്കും തടസ്സങ്ങൾ മാറും. ആശയവിനിമയ ശേഷിയാൽ ജനങ്ങളെ ആകർഷിക്കാനും ഉല്ലാസ അനുഭവങ്ങൾ സ്വന്തമാക്കാനും ശനിഗ്രഹാനുകൂല്യം തുണയ്ക്കും.

കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ആസൂത്രിത നീക്കങ്ങളാൽ ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കും. സാമൂഹിക ബന്ധങ്ങൾ ദൃഢമാകും. തീർത്ഥാടന യോഗവും പുണ്യക്ഷേത്ര ദർശനവും മനഃശാന്തിയും ആത്മീയ പുണ്യവും പ്രധാനം ചെയ്യും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) കർമ്മസ്ഥാനത്ത് അതീവ ശ്രദ്ധയും ഉത്തരവാദിത്തവും പുലർത്തും. പ്രയത്നത്തിന് തക്കതായ സർവ്വകാര്യ വിജയവും ഫലപ്രാപ്തിയും ലഭിക്കും. പ്രൊഫഷണൽ രംഗത്ത് സ്ഥാനമാന്യങ്ങൾ വർദ്ധിക്കും.

കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) ഭാഗ്യസ്ഥാനത്ത് ഗ്രഹാനുകൂല്യം ഉള്ളതിനാൽ വിദ്യാവിജയവും യാത്രായോഗവും കാണുന്നു. പിതൃതുല്യരുടെയും ഗുരുജനങ്ങളുടെയും ഉപദേശങ്ങൾ സ്വീകരിക്കുന്നത് ശ്രേയസ്സിനും ശുഭവാർത്തകൾക്കും കാരണമാകും.

തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ഗൂഢവിദ്യകളിലും ഗവേഷണങ്ങളിലും വിജ്ഞാനം വർദ്ധിക്കും. സ്വത്ത് സംബന്ധമായ വിഷമസന്ധികളിൽ ക്ഷമയും മുൻകരുതലും പാലിക്കുക. വിവേകപൂർവ്വമായ ചിന്ത അപവാദം തടയും.

വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) വ്യാപാര പങ്കാളിത്തങ്ങൾക്കും പുതിയ കരാറുകൾക്കും സുദിനമാണ്. രാജസേവയിലുള്ളവർക്ക് സ്ഥാനക്കയറ്റ യോഗം കാണുന്നു. കുടുംബത്തിൽ പിണക്കങ്ങൾ മാറി ദാമ്പത്യ സൗഖ്യം തിരികെ ലഭിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) നവസൗഹൃദങ്ങളും പ്രേമാനുഭവങ്ങളും തെളിയും. വസ്ത്രാഭരണാദി ഉപഹാരങ്ങൾ ലഭിക്കും. കർമ്മരംഗത്ത് നവീന ആശയങ്ങൾ ആവിഷ്കരിക്കുന്നത് വഴി സകലരുടെയും ആദരവ് നേടിയെടുക്കും.

മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) സന്താന ലബ്ധിക്കും പ്രിയജനങ്ങളുടെ പുരോഗതിക്കും അനുയോജ്യ ദിനമാണ്. കർമ്മപരമായ ആവശ്യങ്ങളാൽ താൽക്കാലികമായി സ്വഗൃഹത്തിൽ നിന്നും മാറിനിൽക്കേണ്ട സാഹചര്യങ്ങൾ വരാം.

കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) മാതൃസ്ഥാനത്തും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ പതിയേണ്ടതുണ്ട്. തൊഴിൽ തടസ്സങ്ങളെ ക്ഷമയോടെ അതിജീവിക്കുക. ശിരോരോഗങ്ങൾ അല്ലെങ്കിൽ മൈഗ്രേൻ ഉള്ളവർ അതീവ സൂക്ഷ്മത പാലിക്കുക.

മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) വിദ്യാ സ്ഥാനത്ത് പുരോഗതിയും ആത്മപ്രകടന ശേഷിയും വർദ്ധിക്കും. ജ്ഞാനികളായ മഹദ്‌വ്യക്തികളെ പരിചയപ്പെടാനും അവരിൽ നിന്നും മാർഗ്ഗനിർദ്ദേശം സ്വീകരിക്കാനും അവസരമുണ്ടാകും.


തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6