
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) പൊതുജന മധ്യത്തിൽ ബഹുമാനവും കീർത്തിയും വർദ്ധിരിക്കും. കർമ്മരംഗത്ത് ധനാഗമവും സ്ഥാനമാനങ്ങളും ലഭിക്കും. സാമൂഹിക സേവനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഐശ്വര്യദായകമായ ദിനമാണ്.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) ആരോഗ്യ-വൈദ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഔദ്യോഗിക പാരിതോഷികങ്ങളും പുരസ്കാരങ്ങളും സിദ്ധിക്കും. വ്യാപാരികൾക്ക് ധനലാഭത്തിനും പുതിയ ശാഖകൾ തുടങ്ങാനും വഴി തെളിയും.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) ഉദ്യോഗാർത്ഥികളുടെ പ്രയത്നം ഫലപ്രാപ്തിയിലെത്തും. ദീർഘകാല അഭിലാഷങ്ങൾ പൂർത്തിയാകും. പ്രഭുജനങ്ങളിൽ നിന്ന് മനോഹരമായ ഉപഹാരങ്ങളും ദാമ്പത്യസൗഖ്യവും പ്രാപിക്കാൻ യോഗമുണ്ട്.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) ധനസ്ഥാനത്ത് ജാഗ്രത വേണം. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുമ്പോൾ കടുംകൈ ഒഴിവാക്കുക. വാക്സ്ഥാനത്ത് സംയമനം പാലിക്കുന്നത് ഐശ്വര്യക്കേടുകൾ തടയാൻ ഉത്തമമാണ്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) ആദിത്യഗ്രഹ ശക്തിയാൽ ഐശ്വര്യവും ജീവിതസമൃദ്ധിയും വർദ്ധിരിക്കും. ഗൃഹത്തിൽ ശുഭകാര്യങ്ങൾ നടക്കും. വസ്ത്രാഭരണാദി സമ്പത്തുകളും ലളിത ആഡംബരങ്ങളും കൈവശം വന്നുചേരും.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) തൊഴിൽ സ്ഥാനത്ത് പദവി ഉയർച്ചയും സ്ഥാനമാനങ്ങളും ദൃശ്യമാകും. കാര്യവിജയം മൂലം സൊസൈറ്റിയിൽ ആദരവ് വർദ്ധിരിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് നേതൃയോഗം സിദ്ധിക്കും.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) കാര്യങ്ങളിൽ ചെറുതായ മന്ദത നേരിടാമെങ്കിലും ക്ഷമയോടെയുള്ള പ്രാർത്ഥന ഗുണം ചെയ്യും. വിദേശത്ത് വസിക്കുന്നവർക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുങ്ങും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) മനഃശാന്തിക്ക് പ്രാർത്ഥനകളും സാത്വിക ചിന്തകളും പാലിക്കുക. ആഹാര ശുചിത്വത്തിൽ ശ്രദ്ധിക്കുന്നത് ആരോഗ്യ സൌഖ്യമേകും. കുടുംബബന്ധങ്ങളിൽ സഹിഷ്ണുതയോടെയുള്ള ഇടപെടൽ നന്ന്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) പ്രണയബന്ധങ്ങൾ ദാമ്പത്യത്തിലേക്ക് വഴിമാറും. പണവും പദവിയും വർദ്ധിക്കും. തീർത്ഥാടന യോഗവും പൂർവ്വ പുണ്യത്താൽ സകല കാര്യങ്ങളിൽ നിർണ്ണായക നേതൃത്വവും സിദ്ധിക്കും.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) ഭൂമി-ഗൃഹ സംബന്ധമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കപ്പെടും. ശത്രുദോഷങ്ങൾ അകറ്റാൻ സാധിക്കും. സുപ്രധാന പ്രമാണങ്ങളും നിയമപരമായ രേഖകളും ലഭിക്കാൻ ഈശ്വരാധീനം കാണുന്നു.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) സന്താനങ്ങളുടെ ആഗമനം കുടുംബത്തിൽ സന്തോഷം നിറയ്ക്കും. ആഹാര കാര്യങ്ങളിൽ സമചിത്തതയും ശുചിത്വവും പാലിക്കുന്നത് ഉദരസൌഖ്യത്തിന് അത്യന്താപേക്ഷിതമാണ്.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) ഈശ്വര വിലാസത്താൽ വലിയ ആപത്തുകളിൽ നിന്ന് സംരക്ഷണം ലഭിക്കും. അന്യബന്ധങ്ങളിലും സാമ്പത്തിക ഇടപാടുകളിലും അതീവ സൂക്ഷ്മത പാലിക്കുന്നത് ധനനഷ്ടം തടയും.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.