Skip to content

chithrodayamflashnews.com

November 29, 2026 10:22 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വിഷാംശം ഉള്ളിൽച്ചെന്ന നിലയിൽ സ്വയം കാറോടിച്ച് ആശുപത്രിയിലെത്തിയ കാസർകോട് കലക്ട്രേറ്റിലെ എൻഡോസൾഫാൻ സെൽ യു.ഡി. ക്ലർക്ക്, ചെങ്കള അതിർക്കുഴി സ്വദേശിനി ആശാലതയുടെ (41) വേർപാടിൽ ദുരൂഹതയേറുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഓഗസ്റ്റ് 9 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഇവരുടെ അന്ത്യം.

സംഭവത്തിൽ വിദ്യാനഗർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

​ആശുപത്രിയിൽ വെച്ച് വിദ്യാനഗർ വനിതാ പോലീസ് രേഖപ്പെടുത്തിയ മൊഴിയിൽ, “തന്നെ എല്ലാവരും ഒറ്റപ്പെടുത്തി” എന്ന തരത്തിലുള്ള കടുത്ത മാനസിക വിഷമം ആശാലത പങ്കുവെച്ചിരുന്നതായി വിവരമുണ്ട്. ഇതിന്റെ കൃതായ പശ്ചാത്തലവും മാനസിക സമ്മർദ്ദത്തിന് വഴിവെച്ച കാരണങ്ങളും പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

​സംഭവിച്ചത് ഇങ്ങനെ:

​ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ നെല്ലിക്കട്ടയിലെ ജിമ്മിൽ ആശാലത എത്തിയതായി വിവരമുണ്ട്.

തുടർന്ന് ഉച്ചയ്ക്ക് 2.30-ഓടെ ഇവർ സ്വന്തമായി കാറോടിച്ചാണ് ചെങ്കള സഹകരണ ആശുപത്രിയിലെത്തിയത്.

ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്ന് ആശാലത തന്നെയാണ് വിവരം ആശുപത്രി അധികൃതരെ അറിയിച്ചത്.

അവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചെങ്കള ആസ്റ്റർ മിംസിലേക്കും, ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് അന്നേദിവസം വൈകീട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

​ചർച്ചയായി വാട്സാപ്പ് സ്റ്റാറ്റസ്:

​സംഭവദിവസം ആശാലത വാട്സാപ്പിൽ പങ്കുവെച്ച അവസാന സ്റ്റാറ്റസും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഒരു പൂച്ചയുടെ ചിത്രത്തോടൊപ്പം “നിനക്ക് ഞാൻ നൽകിയ അവസാന പരിഗണനയാണ് എൻ്റെ നിശബ്ദത” എന്നായിരുന്നു വരികൾ.

ഈ സന്ദേശം ആരെ ഉദ്ദേശിച്ചുള്ളതാണെന്നും അന്നത്തെ മാനസികാവസ്ഥയുടെ പ്രകടനമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

നിലവിൽ മറ്റു കത്തുകളോ ഡയറി കുറിപ്പുകളോ ലഭിച്ചിട്ടില്ല.

​കലാകാരിയും പ്രഗത്ഭ സംഘാടകയും:

​എം.എ, ബി.എഡ് ഉന്നത വിദ്യാഭ്യാസ യോഗ്യതകളുള്ള ആശാലത കലാരംഗത്തും ഏറെ സജീവമായിരുന്നു.

കഥാപ്രസംഗം, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുള്ള ഇവർ മികച്ചൊരു സംഘാടക കൂടിയായിരുന്നു.

കലക്ടറേറ്റിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ സജീവ ഒരുക്കങ്ങൾ നടക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത വേർപാട് സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തി.

​കുടുംബവും മുൻപത്തെ ദുരന്തവും:

​അതിർക്കുഴിയിലെ കെ. വി. കുമാരൻ – ശശികല ദമ്പതികളുടെ മകളാണ് ആശാലത.

ഗൾഫിലായിരുന്ന ഭർത്താവ് അജയകുമാർ വിവരമറിഞ്ഞ് ശനിയാഴ്ച നാട്ടിലെത്തിയിട്ടുണ്ട്.

യദു കൃഷ്ണൻ, അഗ്നിവേശ് (അഗുണു) എന്നിവരാണ് മക്കൾ. സഹോദരി: സീമലത. പരേതനായ സുരേഷ് സഹോദരനാണ് (10 വർഷം മുൻപ് സമാന സാഹചര്യത്തിലാണ് സുരേഷിന്റെയും അന്ത്യം സംഭവിച്ചത്).

​തിങ്കളാഴ്ച (ഓഗസ്റ്റ് 10) വിദ്യാനഗർ പോലീസ് കോഴിക്കോട്ടെത്തി ഇൻക്വസ്റ്റ് നടപടികളും ഔദ്യോഗിക പരിശോധനകളും പൂർത്തിയാക്കിയ ശേഷം ഭൗതികശരീരം ബന്ധുക്കൾക്ക് വിട്ടുനൽകി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6