
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) ഗുരുവാരാധിപത്യത്തിൽ മനസ്സിന് ആകുലതകൾ ഇല്ലാതെ സൂക്ഷിക്കുക. ഗാർഹിക സംഭാഷണങ്ങളിൽ സൗമ്യത പാലിക്കുന്നത് ശാന്തി തരും. വാഹനങ്ങളുടെ സംരക്ഷണത്തിലും സഞ്ചാരത്തിലും മുൻകരുതലുകൾ സ്വീകരിക്കുന്നത് ശുഭകരമാണ്.
ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) കുടുംബ സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ തർക്കങ്ങൾ ഒഴിവാക്കി രമ്യതയിൽ സംസാരിക്കുക. ജീവിതപങ്കാളിയുമായി പരസ്പര വിശ്വാസവും സ്നേഹവും നിലനിർത്തുന്നത് സങ്കീർണ്ണതകളെ അകറ്റാൻ സഹായിക്കും.
മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) നീതിന്യായ സ്ഥാനങ്ങളിൽ ഗ്രഹാനുകൂല്യം ഉള്ളതിനാൽ കോടതി വ്യവഹാരങ്ങളിൽ വലിയ വിജയം വരിക്കും. ശത്രുദോഷങ്ങൾ അകന്ന് സർവ്വ കാര്യങ്ങളിലും ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും.
കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) കൃഷിയിലും കർഷക വ്യവസായങ്ങളിലും ധനവിനിയോഗം നടത്തുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കുക. അനുയോജ്യമല്ലാത്ത ബന്ധങ്ങൾ ഒഴിവാക്കുന്നതും ഈശ്വരസ്മരണ പുലർത്തുന്നതും സമാധാനം നൽകും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) പുണ്യകർമ്മങ്ങൾ ചെയ്യാനും ധർമ്മവഴിയിൽ വ്യാപരിക്കാനും അവസരം ലഭിക്കും. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കും. വിലപിടിപ്പുള്ള ആഭരണങ്ങളും സമ്മാനങ്ങളും ലഭിക്കാൻ യോഗമുണ്ട്.
കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) കഫ-ശ്വാസകോശ സംബന്ധമായ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തേണ്ടതാണ്. പുതിയ വ്യാപാര പദ്ധതികളിൽ ജാഗ്രത അനിവാര്യമാണ്. ജലസമ്പത്തുമായി ബന്ധപ്പെട്ട വാണിജ്യങ്ങളിൽ കൂടുതൽ കരുതൽ വേണം.
തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ബന്ധുമിത്രാദികളോടൊത്ത് മംഗള കർമ്മങ്ങളിൽ പങ്കാളികളാകും. പ്രിയജനങ്ങളുടെ സഹകരണം, ധനാഗമനം, സത്‌സംഗം, കർമ്മമേഖലയിലെ വിജയം എന്നിവ വഴി മനഃസന്തോഷം അനുഭവപ്പെടും.
വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) ഭരണനേതൃത്വത്തിലും രാഷ്ട്രീയത്തിലും ഉള്ളവർക്ക് ഉന്നത പദവികൾ കൈവരും. പുതിയ സാമൂഹിക പ്രവർത്തനങ്ങൾ വഴി സമൂഹത്തിൽ തിളങ്ങാനും ജനസമ്മതി വർദ്ധിപ്പിക്കാനും സാധിക്കും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) പിതൃസ്ഥാനീയരുടെ സുഖവിവരങ്ങളിൽ ശ്രദ്ധ പുലർത്തുക. ബാഹ്യമായ സഹായങ്ങൾ ചെയ്യുമ്പോൾ നിഷ്കാമ മനോഭാവം പുലർത്തുക. ധ്യാനവും പ്രാർത്ഥനയും അനാവശ്യ തടസ്സങ്ങളെ മാറ്റും.
മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) കാര്യങ്ങളിൽ വിഘ്നങ്ങൾ വരാതിരിക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കുക. ധൈര്യ സമേതം തടസ്സങ്ങളെ അഭിമുഖീകരിക്കുകയും ഈശ്വരാധീനത്തിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും.
കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) ഗൃഹത്തിൽ സമൃദ്ധിയും അഭിവൃദ്ധിയും നിറഞ്ഞുനിൽക്കും. ബഹുമാന്യരുടെ ഗാർഹിക ആഘോഷങ്ങളിൽ വിശിഷ്ട അതിഥിയായി പങ്കാളിയാകും. പുതിയ ഉന്നത ബന്ധങ്ങൾ രൂപപ്പെടും.
മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) അന്യജനങ്ങളിൽ നിന്നും വിദേശബന്ധങ്ങളിൽ നിന്നും നന്മകളും സാമ്പത്തിക സഹായങ്ങളും കൈവരും. അപ്രതീക്ഷിതമായി വാഹനം വാങ്ങാനും യാത്രാസുഖം അനുഭവിക്കാനും ഭാഗ്യമുണ്ടാകും.
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
No Comment.