Skip to content

chithrodayamflashnews.com

October 15, 2026 6:56 am

പൂച്ചക്കാട്ടെ പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കണ്ണൂർ: പൂച്ചക്കാട്ടെ പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

. കണ്ണൂർ അമ്പലത്ത് സ്വദേശി വി അമൽ ആണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു അമൽ.

ബുധനാഴ്ച രാവിലെ പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിയായ 25 കാരിയെ കർണാടകയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രന്റെ മകൾ പി അനുശ്രീ (25) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കർണാടകയിലെ ഉൻസൂർ ബ്രാഞ്ചിലെ ജീവനക്കാരിയായിരുന്നു.
​ഡിസംബർ 26 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. മരണകാരണം നിലവിൽ വ്യക്തമല്ല. വീഡിയോ കോൾ വിളിച്ചായിരുന്നു അനുശ്രീ ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് പ്രതിശ്രുത വരനും ജീവനൊടുക്കിയത്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ അതിജീവന പ്രയാസങ്ങളോ അനുഭവപ്പെടുമ്പോൾ സഹായം തേടാൻ മടിക്കരുത്. വിദഗ്ദ്ധരുടെ മാനസികാരോഗ്യ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

​ദിശ (DISHA – കേരള സർക്കാർ): 1056 / 0471 2552056

​മൈത്രി (Maithri): 0484 2540530

​ടെലി-മാനസ് (Tele-MANAS): 14416

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6