Skip to content

chithrodayamflashnews.com

November 29, 2026 9:57 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഇന്നത്തെ രാശി ഫലം(2026 ഓഗസ്റ്റ് 14, വെള്ളിയാഴ്ച)

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം) സഞ്ചാരങ്ങൾ അനിവാര്യമായി വന്നെത്തും. പങ്കാളിയുടെയും സന്താനങ്ങളുടെയും ശാരീരിക സുഖത്തിൽ കൃത്യമായ കരുതൽ വേണം. നവീന തൊഴിൽ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ ക്ഷമയോടുകൂടിയ കാത്തിരിപ്പ് ഗുണം ചെയ്യും.

ഇടവം രാശി: (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം) അനാവശ്യ ഭയങ്ങളെ പ്രാർത്ഥനകൾ കൊണ്ട് അകറ്റുക. ധനസ്ഥാനത്ത് താൽക്കാലിക മന്ദഗതി ഉള്ളതിനാൽ വായ്പാ നടപടികളിൽ ബാങ്കുകളുമായി ശാന്തമായി ആശയവിനിമയം നടത്തുക.

മിഥുനം രാശി: (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം) സഹോദരസ്ഥാനീയരിൽ നിന്നും അനുഗ്രഹപ്രദമായ സഹായങ്ങൾ ലഭിക്കും. പൊതുജീവിതത്തിലും പുണ്യപ്രവൃത്തികളിലും വ്യാപരിക്കുന്നത് സർവ്വരുടെയും പ്രശംസയ്ക്കും ജനസമ്മതിക്കും കാരണമാകും.

കർക്കിടകം രാശി: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) തൊഴിൽപരമായ യാത്രകൾ വർദ്ധിക്കുമെങ്കിലും ആസൂത്രണം വഴി ആയാസം കുറയ്ക്കാം. കർമ്മരംഗത്തെ തടസ്സ ചിന്തകളെ ഈശ്വരാധീനം കൊണ്ട് മറികടക്കാൻ സാധിക്കും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം) പൂർവ്വപുണ്യത്താൽ ശാരീരിക അസ്വസ്ഥതകൾ അകന്ന് മഹത്തായ തേജസ്സും ആരോഗ്യം കൈവരും. അപ്രതീക്ഷിത സ്ഥാനമാനങ്ങളും രാജയോഗ തുല്യമായ നേട്ടങ്ങളും വന്നെത്തും.

കന്നി രാശി: (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം) കൂട്ടുകെട്ടുകളിൽ വിവേകം പുലർത്തുന്നത് മാനഹാനിയും ധനനഷ്ടവും തടയും. വാത-കഫ സംബന്ധമായ രോഗങ്ങളിൽ പ്രത്യേക ശ്രദ്ധ പാലിക്കുന്നത് സൌഖ്യം തരും.

തുലാം രാശി: (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) ഗൃഹത്തിൽ മംഗള ചടങ്ങുകളും അലങ്കാര വസ്തുക്കളുടെ വർദ്ധനവും അനുഭവപ്പെടും. ദാമ്പത്യ ജീവിതത്തിൽ പരസ്പര ഐക്യവും നവീന വാണിജ്യ ബന്ധങ്ങളും കൈവരും.

വൃശ്ചികം രാശി: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) പ്രതീക്ഷിച്ച ഉദ്യോഗലാഭം യാഥാർത്ഥ്യമാകും. നവീന സൗഹൃദങ്ങൾ പരിണയത്തിലേക്ക് വഴിതുറക്കും. കീർത്തിയും ശാരീരിക സുഖവും ആനന്ദവും വർദ്ധിക്കുന്ന ദിനമാണിത്.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) നിയമപരമായ തർക്കങ്ങളിൽ വിദഗ്ദ്ധോപദേശങ്ങൾ സ്വീകരിക്കുന്നത് അനുകൂലമാകും. ഉദര സംബന്ധമായ കാര്യങ്ങളിൽ പഥ്യമായ ഭക്ഷണരീതി പിന്തുടരേണ്ടതാണ്.

മകരം രാശി: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം) ഗാർഹിക ബന്ധങ്ങളിൽ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. ശുചിത്വമുള്ള ആഹാരക്രമം പിന്തുടരുന്നത് ശരീരത്തിന് സുഖവും ആശ്വാസവും പകർന്നുനൽകും.

കുംഭം രാശി: (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം) തൊഴിൽ വിഘ്നങ്ങൾ മാറി വലിയ വിജയവും രോഗശാന്തിയും കൈവരും. ശത്രുദോഷങ്ങൾ അകലും. കർമ്മരംഗത്ത് മേലധികാരികളുടെ പ്രശംസയും സഹകരണവും ലഭിക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി) വിദേശ വാണിജ്യ വ്യാപാരങ്ങൾ പുനരാരംഭിക്കും. സന്താനങ്ങൾക്ക് ഉന്നത പദവി ലഭിക്കുന്നത് മനസ്സിന് സന്തോഷം തരും. പരീക്ഷകളിൽ വിജയം പ്രകടമാകും.


തയ്യാറാക്കിയത്:
ജയറാണി ഈ വി.
Contact: +919746812212
(രണ്ട് പതിറ്റാണ്ടിലേറെയുള്ള പ്രവൃത്തിപരിചയവും പാരമ്പര്യ ജ്യോതിഷ പശ്ചാത്തലവുമുള്ള വിദഗ്ദ്ധ. ജ്യോതിഷം, വാസ്തു, സംഖ്യാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആധികാരികമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.)
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6