കേരളക്കരയെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു മലവെള്ള പാച്ചിലിനിടെയുള്ള രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽ പെട്ട് മരണപ്പെട്ട രാജേഷിന്റെ വിയോഗവാർത്ത . മറ്റൊരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രാജേഷിന് സ്വന്തം ജീവൻ നഷ്ടമായത് .

പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ജപ്തി ഭീഷണിയിലുള്ള വീടും, ലൈഫ് മിഷൻ വഴി ലഭിച്ച പണി പൂർത്തിയാവാത്ത വീടും അങ്ങനെ പ്രാരാബ്ധങ്ങൾക്ക് നടുവിലായിരുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജേഷ് .
രാജേഷിന്റെ വിയോഗത്തോട് കൂടി അനാഥമായ കുടുംബത്തെ ചേർത്തുപിടിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി വിഡി സതീശൻ . രാജേഷിന്റെ കുടുംബത്തെ പൂർണമായും സംരക്ഷിക്കുമെന്നും ധനസഹായം നൽകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി .

കൂടാതെ രാജേഷിന്റെ പൂർണമാകാത്ത വീടിന്റെ പണി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട് . രാജേഷിന്റെ കുടുംബത്തിന് എന്തൊക്കെ സഹായങ്ങൾ ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്തു നൽകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു .

No Comment.