കണ്ണൂർ ഇരിട്ടി സ്വദേശിയായ അമലുo കാസർഗോഡ് കാട്ടാമ്പള്ളി സ്വദേശിയായ അനുശ്രീയും തമ്മിലുള്ള വിവാഹം വരാനിരിക്കുന്ന ഡിസംബർ 26-ന് നടത്താൻ നിശ്ചയിച്ചിരുന്നതായിരുന്നു. എസ്ബിഐ ബാങ്ക് ജീവനക്കാരായ ഇരുവരും ഏറെ നാളായി അടുത്ത സുഹൃത്തുക്കളുമായിരുന്നു. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. എന്നാൽ കർണാടകയിലെ ഹുൻസൂരിൽ ജോലി ചെയ്തിരുന്ന 26-കാരിയായ അനുശ്രീ ചൊവ്വാഴ്ച രാത്രി 12 മണിക്ക് ശേഷം അമലിനെ വീഡിയോ കോൾ വിളിച്ച ശേഷം ജീ……no…ക്കുക യായിരുന്നു

ഈ സമയം എറണാകുളത്ത് സുഹൃത്തുക്കൾക്കൊപ്പമായിരുന്ന 26-കാരനായ അമൽ, വീഡിയോ കോളിന് പിന്നാലെ അവിടെനിന്ന് മാറി നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത് അവിടെവെച്ച് ആ… …ത്യ ചെയ്യുകയായിരുന്നു.
അനുശ്രീയുടെ സംസ്കാരം പൂർത്തിയായിട്ടുണ്ട്.
ഹുൻസൂർ പോലീസ് കസ്റ്റഡിയിലെടുത്ത അനുശ്രീയുടെ ഫോണിലെ ചാറ്റുകൾ വീണ്ടെടുത്ത് ഇരുവർക്കും ഇടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുന്ന അമലിന്റെ ബന്ധുക്കളും എറണാകുളത്ത് എത്തിയിട്ടുണ്ട്.

ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പോലീസിനോ വ്യക്തത ലഭിച്ചിട്ടില്ല.
No Comment.