Skip to content

chithrodayamflashnews.com

October 15, 2026 1:02 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി.

സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി. ഈ മാസം 21ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പരീക്ഷ അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. സ്‌കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു

21 ന് ഓണാഘോഷം നടത്തി അന്ന് സ്‌കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം. ഓഗസ്റ്റ് 21-നാണ് സംസ്ഥാനത്തെ മിക്ക സ്കൂളുകളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഒരേ സമയത്ത് പരീക്ഷ വരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന വിമർശനത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ടൈംടേബിൾ പുനക്രമീകരിച്ചത്. ഇതിന്റെ ഭാഗമായാണ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6