കുമളി സ്വദേശി സോന ഷാജി എന്ന 26കാരി യുവതിയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ സഹോദരന്റെ ക്രൂരത കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി പോകുകയാണ് എന്ന് സങ്കടത്തോടെ പങ്കുവെച്ചിരിക്കുന്നത്…
സോന വീഡിയോ ഇൽ പറയുന്ന കാര്യങ്ങൾ :-
ഞാൻ എന്തായാലും ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പോകുകയാണ്.
ഇത് ഞാൻ എന്റെ ജീവിതത്തിൽ 10 -15 വർഷമായിട്ട് അനുഭവിക്കുന്ന ഒരു കാര്യമാണ്. ഇത്രയും നാളും സഹോദരനല്ലേ വീടല്ലേ എന്ന് വച്ചാണ് മിണ്ടാതിരുന്നത്.
ഇത് സോഷ്യൽ മീഡിയയിൽ പറയുന്നതിന്റെ കാരണം എന്തെന്നാൽ, പലതവണ പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് ചെയ്തിട്ടുണ്ടെങ്കിലും രാവിലെ പിടിച്ചുകൊണ്ടു പോവുകയും രാത്രി 12 മണിയാകുമ്പോൾ വിടുകയും ആണ് പതിവ്.
കഞ്ചാവ് അടിച്ച് വീടിന്റെ ജനലിന്റെ ചില്ല് എല്ലാം അടിച്ചുതകർത്തിരിക്കുകയാണ് ഇപ്പോൾ.
ഇവൻ നാവിന്റെ അടിയിൽ ഒരു സാധനം വയ്ക്കും, അത് വെച്ചു വന്നിട്ട് അടിച്ചുപൊളിച്ചതാണ് ഈ വീട്ടിലെ കസേരയും ടിവിയും മറ്റു സാധനങ്ങൾ എല്ലാം.
ഞാൻ 26 വയസ്സ് ഉള്ള വിവാഹം കഴിക്കാത്ത ഒരാളാണ്. ഇവിടെ നിന്നും ഇറങ്ങിപ്പോകാനും, അവന്റെ മൂത്രം കുടിക്കാനും ഒക്കെയാണ് ഒരു പെങ്ങൾ ആയ എന്നോട് പറയുന്നത്.

ഒരിത്തിരി കുഴിമന്തി കഴിച്ചതിന് അവൻ തുണി ഊരി കാണിച്ചു ഞങ്ങളെ.
ഇത് പോലീസ് സ്റ്റേഷനിൽ പോയി കമ്പ്ലൈന്റ് കൊടുത്താലും ഇതൊന്നും എവിടെയും എത്തത്തില്ല എന്ന് ഞങ്ങൾക്കറിയാം.
എന്നോട് പല ആളുകളും പറഞ്ഞു നിനക്ക് ഭ്രാന്താണ് വീഡിയോ ഇടാൻ എന്നൊക്കെ. പക്ഷേ ഇതല്ലാതെ ഞങ്ങൾക്ക് വേറെ മാർഗ്ഗമില്ല. ഞാൻ എന്തായാലും ഈ വീട് വിട്ടിറങ്ങാൻ പോകുകയാണ്…
നാട്ടുകാർ എന്തുപറയുന്നു വീട്ടുകാർ എന്തുപറയുന്നു എന്ന് നോക്കി നമുക്ക് ഒരിക്കലും ജീവിക്കാൻ കഴിയില്ല..
അതുകൊണ്ട് ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പോകുകയാണ്…
ലഹരി എങ്ങനെയാണ് ഒരു കുടുംബത്തെയും, അതിലെ പെൺകുട്ടികളുടെ ജീവിതത്തെയും നശിപ്പിക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് സോനയുടെ ഈ വാക്കുകൾ. നീതിക്കായി ഒരു പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ വന്നു കരയേണ്ടി വരുന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്.
No Comment.